
ഹൈദരാബാദ്: കെട്ടിട നികുതി കുടിശിക അടക്കുന്നതിൽ മുടക്കം വരുത്തിയ പഞ്ച നക്ഷത്ര ഹോട്ടൽ താജിന് പൂട്ടിട്ട് നഗരസഭ. ഹൈദരാബാദിലെ ഐക്കോണിക് ആഡംബര ഹോട്ടലായ താജ് ബഞ്ചാര ആണ് ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ സീൽ ചെയ്തത്. കെട്ടിട നികുതി അടക്കാത്തതിനെ തുടർന്നാണ് നടപടി. 1.43 കോടി രൂപയാണ് ഹോട്ടലധികൃതർ നഗരസഭയിൽ നികുതിയായി അടയ്ക്കാനുള്ളത്.
നിരവധി തവണ നോട്ടീസ് നൽകിയിട്ടും മറുപടി ഉണ്ടായില്ലെന്നും നികുതി അടച്ചില്ലെന്നും ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് താജ് ഹോട്ടൽ അധികൃതർ സീൽ ചെയ്തത്.
Read More : മുഖ്യമന്ത്രിയുടെ ഒപ്പിടും, വ്യാജ നിയമനം നല്‍കും; ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ പ്രതി പിടിയില്‍