ദേ പോയി ജാർഖണ്ഡ് എംഎൽഎമാർ, ദാ വന്നു മറ്റൊരു സംസ്ഥാനത്തെ എംഎൽഎമാർ! റിസോർട്ട് രാഷ്ട്രീയ കേന്ദ്രമായി ഹൈദരാബാദ്

Published : Feb 04, 2024, 08:30 PM IST
ദേ പോയി ജാർഖണ്ഡ് എംഎൽഎമാർ, ദാ വന്നു മറ്റൊരു സംസ്ഥാനത്തെ എംഎൽഎമാർ! റിസോർട്ട് രാഷ്ട്രീയ കേന്ദ്രമായി ഹൈദരാബാദ്

Synopsis

തെലങ്കാനയിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനാൽ മുഖ്യമന്ത്രിയെ കണ്ട് അഭിനന്ദിക്കാൻ ആണ് എല്ലാ എം എൽ എമാരും ആയി എത്തിയതെന്ന് ബീഹാർ പി സി സി അധ്യക്ഷൻ പറയുന്നത്

ബെം​ഗളൂരൂ: റിസോർട്ട് രാഷ്ട്രീയത്തിന്റെ കേന്ദ്ര‌മായി ഹൈദരാബാദ്. ബീഹാറിലെ 16 കോൺഗ്രസ് എം എൽ എമാരെയും ഹൈദരാബാദിൽ എത്തിച്ചു. നിർണായകമായ വിശ്വാസ വോട്ടെടുപ്പ് 12 ന് നടക്കാനിരിക്കെയാണ് 16 എം എൽ എമാരെ ഹൈദരാബാദിൽ എത്തിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തെ ഒരു റിസോർട്ടിലേക്ക് ആണ് ഇവരെ കൊണ്ടു പോയിരിക്കുന്നത്. ജെ ഡി യു ചില കോൺഗ്രസ് എം എൽ എമാരുമായി സംസാരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പാർട്ടിയുടെ നീക്കം. 19 എം എൽ എമാർ ആണ് ബീഹാറിൽ കോൺഗ്രസിനുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ അൻവറുൾ ഹഖ് എന്ന എം എൽ എ ദില്ലിയിൽ തുടരുകയാണ്. നേരത്തെ ജാർഖണ്ഡിലെ ജെ എം എം എം എൽ എമാരെയും ഹൈദരാബാദിൽ എത്തിച്ചിരുന്നു. ജാർഖണ്ഡിൽ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക.

സിറ്റിംഗ് എംപിമാരെ വേദിയിലിരുത്തി തീരുമാനമെടുത്ത് കോൺഗ്രസ്, ഇനി രണ്ടിടത്ത് മാത്രം ആലോചന, തീരുമാനിക്കാൻ ഉപസമിതി

അതേസമയം, തെലങ്കാനയിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനാൽ മുഖ്യമന്ത്രിയെ കണ്ട് അഭിനന്ദിക്കാൻ ആണ് എല്ലാ എം എൽ എമാരും ആയി എത്തിയതെന്ന് ബീഹാർ പി സി സി അധ്യക്ഷൻ അഖിലേഷ് സിംഗ് പറയുന്നത്. രേവന്ത് റെഡ്ഢിയെ കാണുമെന്നും അഭിനന്ദനം അറിയിക്കുമെന്നും അഖിലേഷ് സിംഗ് കൂട്ടിച്ചേർത്തു. 

അതേസമയം ജെ എം എം എം പാർട്ടിയുടെ എൽ എമാർ ഉടൻ റാഞ്ചിക്ക് തിരിക്കും. നാളെ വിശ്വാസവോട്ട് നടക്കാനിരിക്കുന്നതിന് മുന്നോടിയായി പ്രത്യേക വിമാനത്തിൽ ആണ് ഇവരെ തിരിച്ചു കൊണ്ടു പോകുന്നത്. ജെ എം എമ്മിന്‍റെ 37 എം എൽ എമാരെ ആണ് ഹൈദരാബാദിൽ എത്തിച്ചിരുന്നത്. ഇവർ ഹൈദരാബാദിലെ ഷെമീർപേട്ടിൽ ഉള്ള ഒരു സ്വകാര്യ റിസോർട്ടിൽ ആണ് താമസിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യക്ക് രഹസ്യവിവരം നൽകിയത് റഷ്യ, 20 വിദേശികൾ വിഘടനവാദി പരിശീലനത്തിന് എത്തിയെന്ന് എൻഐഎ
അമ്മയ്ക്ക് ഹരീഷിനൊപ്പം തുടരാൻ അനുമതി, വേദന കുറയാൻ മരുന്നുകൾ നൽകി; ഹരീഷ് ‌റാണയുടെ ദയാമരണത്തിനുള്ള നടപടികൾ തുടരുന്നു