'റെക്കോര്‍ഡിട്ട്' സെപ്തംബറിലെ മഴപ്പെയ്ത്ത്; ഹൈദരാബാദില്‍ പെയ്തത് 100 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴ

By Web TeamFirst Published Sep 25, 2019, 8:32 PM IST
Highlights

1908 -ല്‍ രേഖപ്പെടുത്തിയ 15.32 സെന്‍റീമീറ്റര്‍ മഴയാണ് സെപ്തംബറില്‍ ഹൈദരാബാദില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ. 

ഹൈദരാബാദ്: ഹൈദരാബാദില്‍ അതിശക്തമായ മഴ. ഹൈദരാബാദിലും സെക്കന്തരാബാദിലും ചൊവ്വാഴ്ച മുതല്‍ പെയ്ത് മഴ നീണ്ടുനിന്നത് 12 മണിക്കൂര്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 7.5 സെന്‍റീമീറ്റര്‍ മുതല്‍ 13.2 സെന്‍റീമീറ്റര്‍ മഴയാണ്  ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിലായി രേഖപ്പെടുത്തിയത്.

സെക്കന്തരാബാദിലെ ത്രിമുള്‍ഗെരിയിലാണ് 13.2 സെന്‍റീമീറ്റര്‍ മഴ ലഭിച്ചത്. കഴിഞ്ഞ 111 വര്‍ഷത്തിനിടെ സെപ്തംബറില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ വൈ കെ റെഡ്ഡി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 1908 -ല്‍ രേഖപ്പെടുത്തിയ 15.32 സെന്‍റീമീറ്റര്‍ മഴയാണ് സെപ്തംബറില്‍ ഹൈദരാബാദില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ. 

click me!