
ലോസ് ഏഞ്ചല്‍സ്: ബാലാക്കോട്ട് ആക്രമണത്തോടുള്ള പ്രതികരണത്തെ കുറിച്ച് ചോദിച്ച പാക് വനിതയ്ക്ക് നടി പ്രിയങ്ക ചോപ്ര നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ മാന്യമായി അവര്‍ മറുപടി നല്‍കിയെന്നാണ് ആരാധകര്‍ പറയുന്നത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെയായിരുന്നു പാക് വനിതയുടെ ചോദ്യം.
'പാക്കിസ്ഥാനില്‍ ആണവയുദ്ധം നടത്തുന്നതിനോട് യോചിക്കുന്നുവോ' എന്നായിരുന്നു ആ ചോദ്യം. ''നിങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിന്‍റെ ഗുഡ്‍വില്‍ അംബാസിഡര്‍ ആണ്. എന്നാല്‍ നിങ്ങള്‍ പാക്കിസ്ഥാനില്‍ ആണവയുദ്ധത്തിന് പ്രോത്സാഹിപ്പിക്കുന്നു. അതില്‍ ആരും ജയിക്കില്ല. ഒരു പാക്കിസ്ഥാനി എന്ന നിലയില്‍, എന്നെ പോലെ ലക്ഷക്കണക്കിന് പേര്‍ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. '' ബാലാക്കോട്ട് ആക്രണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ജയ് ഹിന്ദ്'എന്ന് പ്രിയങ്ക കുറിച്ചതിനെക്കുറിച്ച് അവര്‍ ചോദിച്ചു. ഇതേ ചേദ്യം ട്വീറ്റ് വന്നപ്പോള്‍ നിരവധി പേര്‍ ചോദിച്ചിരുന്നു.
പരിപാടിക്കിടെ ഇതിനുള്ള മറുപടി പ്രിയങ്ക നല്‍കി. ''എനിക്ക് പാക്കിസ്ഥാനില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള ആളാണ്. യുദ്ധം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ ഒരു രാജ്യസ്നേഹിയാണ്, ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ എന്നോട് ക്ഷമിക്കണം'' - പ്രിയങ്ക പറഞ്ഞു. ആ മറുപടിയില്‍ പ്രിയങ്കയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍മീഡിയ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam