
മുംബൈ: ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയും, അന്തരിച്ച രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമാണ് ഇന്ന് അന്തരിച്ച സിമോൺ ടാറ്റ (95). വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അവരുടെ അന്ത്യം. ലാക്മേയുടെ സ്ഥാപക എന്ന നിലയിലും, രാജ്യത്തെ ഫാഷൻ റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്‌സൈഡിന് അടിത്തറയിട്ട വ്യക്തി എന്ന നിലയിലാണ് സിമോൺ ടാറ്റ ഓർമ്മിക്കപ്പെടുന്നത്. "ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക് ബ്രാൻഡായി 'ലാക്മേ' വളരുന്നതിൽ അവർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. സർ രത്തൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും അവർ നയിച്ചു. പോസിറ്റീവായ നിലപാടുകളും ആഴത്തിലുള്ള നിശ്ചയദാർഢ്യവും കൊണ്ട് ജീവിതത്തിലെ പല വെല്ലുവിളികളെയും അവർ മറികടന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു, ," ടാറ്റാ ഗ്രൂപ്പ് വക്താവ് പറഞ്ഞു. എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ലാക്മേയുടെ സ്ഥാപകയ്ക്കുള്ള അന്ത്യോപചാരങ്ങൾ ശനിയാഴ്ച രാവിലെ മുംബൈയിലെ കൊളാബയിലുള്ള കത്തീഡ്രൽ ഓഫ് ദി ഹോളി നെയിം ചർച്ചിൽ വെച്ച് നടക്കും. സ്വിറ്റ്സർലൻഡിലെ ജനീവയിൽ സിമോൺ നേവൽ ഡ്യൂനോയർ ആയി ജനിച്ച അവർ 1953-ൽ ഒരു വിനോദസഞ്ചാരിയായിട്ടാണ് ആദ്യമായി ഇന്ത്യയിലെത്തിയത്.രണ്ട് വർഷത്തിന് ശേഷം നേവൽ എച്ച്. ടാറ്റയെ വിവാഹം കഴിച്ച അവർ, 1960-കളുടെ തുടക്കത്തിൽ ടാറ്റാ ഗ്രൂപ്പുമായി ഔദ്യോഗികമായി സഹകരിച്ചു തുടങ്ങി.
'കോസ്മെറ്റിക് സാറിന': 1961-ൽ ടാറ്റാ ഓയിൽ മിൽസ് കമ്പനിയുടെ (TOMCO) ഒരു ചെറിയ ഉപസ്ഥാപനമായിരുന്ന ലാക്മേയുടെ ബോർഡിൽ സിമോൺ ടാറ്റാ അംഗമായി. 1982-ൽ ലാക്മേയുടെ ചെയർപേഴ്സണായി അവർ നിയമിതയായി. ഇന്ത്യൻ വനിതകൾക്കിടയിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ജനപ്രിയമാക്കിയതിന്, 'ഇന്ത്യയുടെ കോസ്മെറ്റിക് സാറിന' എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. മകൻ നോയൽ ടാറ്റ, മരുമകൾ ആളൂ മിസ്ത്രി, പേരക്കുട്ടികളായ നെവിൽ, മായ, ലിയ എന്നിവർ സിമോൺ ടാറ്റയ്ക്ക് ഉണ്ട്.
സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ നാളുകളിൽ, ഇന്ത്യക്കാർ വിദേശ കോസ്മെറ്റിക് ബ്രാൻഡുകൾക്കായി പണം ചെലവഴിക്കുന്നതിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന് ആശങ്കയുണ്ടായിരുന്നു. ഈ വിഷയം അദ്ദേഹം സുഹൃത്തും വ്യവസായിയുമായ ജെആർഡി. ടാറ്റയോട് സംസാരിക്കുകയും രാജ്യത്ത് ഒരു കോസ്മെറ്റിക് കമ്പനി ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ ആശയത്തെ തുടർന്ന് 1952-ൽ ടാറ്റാ ഓയിൽ മിൽസ് കമ്പനിയുടെ (TOMCO) ഉപസ്ഥാപനമായി ലാക്മേ ആരംഭിച്ചുവെന്നാണ് പറയപ്പെടുന്നത്. തദ്ദേശീയ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ഇല്ലാതിരുന്ന ഇന്ത്യൻ വിപണിയിൽ ടാറ്റ ഈ അവസരം മുതലെടുത്തു. ഫ്രഞ്ച് കമ്പനികളായ റോബർട്ട് പിഗ്യൂട്ട്, റെനോയ എന്നിവയുമായി ചേർന്ന് 1953-ൽ ലാക്മേ വിപണിയിൽ അവതരിച്ചു. ഫ്രഞ്ച് കമ്പനികളുടെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളായിരുന്നു ലാക്മേ വിറ്റത്.
സിമോൺ ടാറ്റ ലാക്മേയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. 1930-ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ ജനിച്ച സിമോൺ നേവൽ ഡ്യൂനോയർ, 1953-ൽ ഒരു വിനോദസഞ്ചാരിയായി ഇന്ത്യയിലെത്തിയതോടെയാണ് കഥ മാറുന്നത്. ഈ യാത്രയ്ക്കിടെ സിമോൺ, നേവൽ ടാറ്റയെ കണ്ടുമുട്ടുകയും 1955-ൽ വിവാഹം കഴിച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 1962-ലാണ് ടാറ്റാ ഗ്രൂപ്പിൽ സിമോണിൻ്റെ ഔദ്യോഗിക കരിയർ ആരംഭിക്കുന്നത്. ടാറ്റാ സബ്സിഡിയറിയായ ലാക്മേയിൽ മാനേജിംഗ് ഡയറക്ടറായായിരുന്നു അവരുടെ ആദ്യ സ്ഥാനം. ബിസിനസ് പരിചയം കുറവായിരുന്നെങ്കിലും കോസ്മെറ്റിക്സിലെ അറിവ് ഉപയോഗിച്ച് സിമോൺ ലാക്മേയെ അന്താരാഷ്ട്ര ബ്രാൻഡാക്കി ഉയർത്തി.
1982-ൽ ലാക്മേയുടെ ചെയർപേഴ്സണായി അവർ നിയമിതയായി. 1987-ൽ ടാറ്റാ ഇൻഡസ്ട്രീസ് ബോർഡിലും സിമോൺ എത്തി. "ബാലൻസ് ഷീറ്റ് വായിക്കാൻ പോലും എനിക്കറിയില്ലായിരുന്നു" എന്ന് ബിസിനസ് രംഗത്ത് താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സിമോൺ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വസ്ത്രവ്യാപാര വിപണിയിലേക്കുള്ള ടാറ്റാ ഗ്രൂപ്പിൻ്റെ ചുവടുവെപ്പിന് പിന്നിൽ സിമോൺ ടാറ്റയുടെ ദീർഘവീക്ഷണമുണ്ടായിരുന്നു. 1996-ൽ സിമോണിൻ്റെ നേതൃത്വത്തിലാണ് ലാക്മേയെ ഹിന്ദുസ്ഥാൻ യൂണിലീവറിന് വിറ്റത്. ഈ ഫണ്ട് ഉപയോഗിച്ചാണ് ടാറ്റ ട്രെൻഡ് (Trend) സ്ഥാപിച്ചത്.ട്രെൻഡിന് കീഴിലാണ് ടാറ്റയുടെ ജനകീയ റീട്ടെയിൽ ബ്രാൻഡുകളായ വെസ്റ്റ്‌സൈഡ്, സുഡിയോ, സ്റ്റാർ ബസാർ എന്നിവ പ്രവർത്തിക്കുന്നത്. 2023 ഡിസംബറിൽ ട്രെൻഡിൻ്റെ വിപണി മൂല്യം 1 ലക്ഷം കോടിക്ക് മുകളിലെത്തി. നിലവിലെ ട്രെൻഡ് ലിമിറ്റഡ് ചെയർമാൻ നോയൽ ടാറ്റ (നേവൽ ടാറ്റയുടെയും സിമോൺ ടാറ്റയുടെയും മകൻ) ആണ്. രത്തൻ ടാറ്റ, നേവൽ ടാറ്റയുടെ മുൻ ഭാര്യയിലെ മകനാണ്. നോയൽ ടാറ്റയുടെ ഭാര്യ ആളു മിസ്ത്രി വ്യവസായി പല്ലോൺജി മിസ്ത്രിയുടെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam