
മുംബൈ: വ്യോമസേനയുടെ വിമാനം മുംബൈ വിമാനത്താവളത്തിൽ റൺവെയിൽനിന്നും തെന്നിമാറി. ചൊവ്വാഴ്ച രാത്രി 11. 39ന് വിമാനത്താവളത്തിലെ പ്രധാന റൺവേയിലായിരുന്നു സംഭവം. മുംബൈയിൽനിന്നും ബംഗളുരൂ യെലഹങ്കയിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ എഎന്‍ 32 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് ഇരുപതുമിനിറ്റോളം വ്യോമഗതാഗതം തടസപ്പെട്ടു. വിമാനത്തിന്റെ സാങ്കേതിക പ്രശ്നത്താല്‍ ടേക്ക് ഓഫിന് തൊട്ട് മുന്‍പ് ടേക്ക് ഓഫ് വേണ്ടെന്ന് പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. അധികം വൈകാതെ ഏയര്ഫോഴ്സ് വിമാനം അവിടെ നിന്നും നീക്കം ചെയ്തു.
പിന്നീട് വിശദമായ സുരക്ഷ പരിശോധനയെ തുടര്‍ന്നാണ് വ്യോമ ഗതാഗതം നിര്‍ത്തിവച്ചത്. തുടര്‍ന്ന് 30 മിനുട്ടോളം വിമാനങ്ങള്‍ വൈകി. ഇതില്‍ എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, ഗോ എയര്‍ വിമാനങ്ങള്‍ ഉണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam