എല്ലാ വൈദ്യപരിശോധനയും പൂർത്തിയായി; അഭിനന്ദൻ വർധമാൻ ഇനി യുദ്ധവിമാനം പറത്തും

Published : Aug 08, 2019, 09:49 PM IST
എല്ലാ വൈദ്യപരിശോധനയും പൂർത്തിയായി; അഭിനന്ദൻ വർധമാൻ ഇനി യുദ്ധവിമാനം പറത്തും

Synopsis

രാജ്യത്തിന്റെ വീരനായകനായ ഇദ്ദേഹത്തിന് വീർ ചക്ര ബഹുമതി നൽകി ആദരിക്കാൻ വ്യോമസേന ശുപാർശ ചെയ്തിട്ടുണ്ട്

ദില്ലി: ഇന്ത്യൻ വ്യോമസേന വിങ് കമ്മാന്ററായ അഭിനന്ദൻ വർധമാൻ എല്ലാ വൈദ്യപരിശോധനകളും വിജയകരമായി പൂർത്തിയാക്കി. ഇതോടെ അദ്ദേഹത്തിന് വിമാനങ്ങൾ പറത്താൻ സാധിക്കും. 

നീണ്ട അവധിക്ക് ശേഷം അഭിനന്ദൻ വീണ്ടും വിങ് കമ്മാന്ററായി ജോലിയിൽ പ്രവേശിക്കുമെന്നാണ് വിവരം. എന്നാൽ ഇതിന്റെ തീയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

പാക് വ്യോമസേനയുമായുള്ള സംഘട്ടത്തിനിടെ മിഗ് 21 ബൈസൺ പോർവിമാനത്തിൽ നിന്ന് ആത്മരക്ഷാർത്ഥം ചാടിയപ്പോഴാണ് അദ്ദേഹത്തിന് പരിക്കേറ്റിരുന്നത്. രാജ്യത്തിന്റെ വീരനായകനായ ഇദ്ദേഹത്തിന് വീർ ചക്ര ബഹുമതി നൽകി ആദരിക്കാൻ വ്യോമസേന ശുപാർശ ചെയ്തിട്ടുണ്ട്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കാശ്മീരിലെ ജയ്ഷെ മുഹമ്മദ് താവളങ്ങൾ ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്തിരുന്നു. ഇതിന് തിരിച്ചടി നൽകാൻ പറന്നെത്തിയ പാക് വ്യോമസേനയുടെ എഫ് 16 പോർവിമാനങ്ങളെ അഭിനന്ദൻ വർധമാൻ ഉൾപ്പെട്ട സംഘമാണ് പരാജയപ്പെടുത്തിയത്. ഈ സംഘട്ടനത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം അഭിനന്ദൻ വർധമാൻ തകർത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി