'150ാം ജന്മദിനത്തില്‍ ഗാന്ധിജിയുടെ ചിത്രം നോട്ടില്‍നിന്ന് നീക്കി ഞെട്ടിക്കണം'; ഗാന്ധിയെ അധിക്ഷേപിച്ചും ഗോഡ്സെക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

Published : Jun 03, 2019, 06:51 PM ISTUpdated : Jun 03, 2019, 06:58 PM IST
'150ാം ജന്മദിനത്തില്‍ ഗാന്ധിജിയുടെ ചിത്രം നോട്ടില്‍നിന്ന് നീക്കി ഞെട്ടിക്കണം'; ഗാന്ധിയെ അധിക്ഷേപിച്ചും ഗോഡ്സെക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

Synopsis

ട്വീറ്റിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഐഎഎസ് ഓഫിസര്‍ക്കെതിരെ രംഗത്തെത്തി.

മുംബൈ: ഗാന്ധിജിയെ അപമാനിച്ചും ഗാന്ധി ഘാതകന്‍ ഗോഡ്സെക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത ഐഎഎസ് ഓഫിസറെ സ്ഥലം മാറ്റി. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ സേവനമുഷ്ടിച്ചിരുന്ന നിധി ചൗധരിയെയാണ് സ്ഥലവും വകുപ്പും മാറ്റിയത്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് കാരണംകാണിയ്ക്കല്‍ നോട്ടീസും നല്‍കി. മെയ് 17നാണ് ഇവര്‍ ഗാന്ധിയെ അപമാനിച്ച് ട്വീറ്റ് ചെയ്തത്.

ഗാന്ധിയുടെ  ചിത്രം ഇന്ത്യന്‍ രൂപയില്‍നിന്ന് ചിത്രം നീക്കം ചെയ്യണമെന്നും ഗാന്ധിയുടെ പേരിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും റോഡുകളുടെയും പേരുമാറ്റിയും 150ാം ഗാന്ധി ജയന്തി 'ആഘോഷിക്കണമെന്നാണ്' ഇവര്‍ ട്വീറ്റ് ചെയ്തത്.  ട്വീറ്റില്‍ ഗാന്ധിയെ വധിച്ച ഗോഡ്സെക്ക് നന്ദി പറയുകയും ചെയ്തു . മഹാത്മാ ഗാന്ധി മരിച്ചു കിടക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ജോയിന്‍റ് മുന്‍സിപ്പല്‍ കമ്മീഷണറായിരുന്ന നിധിയെ ജലവിതരണം, ശുചീകരണ വിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലം മാറ്റിയത്.

ട്വീറ്റിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഐഎഎസ് ഓഫിസര്‍ക്കെതിരെ രംഗത്തെത്തി. ഇവരെ സസ്പെന്‍റ് ചെയ്യണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. എന്നാല്‍, വിശദീകരണവുമായി ഇവര്‍ രംഗത്തെത്തി. ട്വീറ്റ് ഡിലീറ്റ് ചെയ്തെന്നും ഗാന്ധിയെ അപമാനിക്കുകയായിരുന്നില്ല തന്‍റെ ഉദ്ദേശ്യമെന്നും അവര്‍ പറഞ്ഞു. ചിലര്‍ തന്‍റെ ട്വീറ്റിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും അവര്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർഥികളുടെ ശ്രദ്ധക്ക്, സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികളിൽ മാറ്റം, അറിയിപ്പുമായി അധികൃതർ
വിമാനത്തിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ചെവിയിൽ നിന്ന് രക്തം വാര്‍ന്നൊഴുകി; രക്ഷകയായി മലയാളി വനിത ഡോക്ടര്‍