
ഉത്തർപ്രദേശ്: ലോക്ക് ഡൗൺ ലംഘിക്കുന്നവരുടെ കാൽ തല്ലിയൊടിക്കണമെന്ന ആഹ്വാനവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുജ്ജാർ. ഗാസിയാബാദിൽ നിന്നുള്ള എംഎൽഎയാണ് നന്ദകിഷോർ ഗുജ്ജാർ. രാജ്യത്താകെ ഭീതിയും ആശങ്കയും പരത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കാത്തവരെ കാലിൽ വെടിവെക്കണമെന്നും ഗുജ്ജാർ പറയുന്നു. ഗുജ്ജാർ പ്രസംഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ചില ആളുകളെ രാജ്യദ്രോഹികളായി പരിഗണിക്കേണ്ടി വരും. സർക്കാരിന്റെ ഉത്തരവുകൾക്ക് വില കൽപിക്കുന്നില്ലെങ്കിൽ അത്തരക്കാർ തീവ്രവാദികളാണ്. ലോക്ക്ഡൗൺ ലംഘിക്കുന്നവർ രാജ്യദ്രോഹികളാണ്. അവരുടെ കാലുകൾ ഒടിക്കണം. ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ പോലീസ് കാലിൽ വെടിവയ്ക്കണം. ഗുജ്ജാർ പറഞ്ഞു. നിയമം ലംഘിക്കുന്നവരുടെ കാലൊടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഓരോ പോലീസുകാർക്കും 5,100 രൂപ ക്യാഷ് റിവാർഡ് നൽകുമെന്നും അവരുടെ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്യുന്ന സർക്കാരിനും കത്തെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് സുഖപ്പെടാൻ ഗോമൂത്രം ഉപയോഗിച്ചാൽ മതി എന്ന് ഗുജ്ജാർ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam