'പാർട്ടി പറഞ്ഞാൽ അമേഠിയിൽ‌ മത്സരിക്കും, തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് സമിതി': രാഹുൽ ​ഗാന്ധി

Published : Mar 15, 2024, 07:42 PM ISTUpdated : Mar 15, 2024, 09:23 PM IST
'പാർട്ടി പറഞ്ഞാൽ അമേഠിയിൽ‌ മത്സരിക്കും, തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് സമിതി': രാഹുൽ ​ഗാന്ധി

Synopsis

താൻ‌ കോൺ​ഗ്രസിന്റെ ഒരു സാധാരണ പ്രവർത്തകനാണെന്നും രാഹുല്‍ ഗാന്ധി  ചൂണ്ടിക്കാട്ടി. 

ദില്ലി: പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി. തന്റെ സ്ഥാനാർഥിത്വത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ തെരഞ്ഞെടുപ്പ് സമിതിയും മല്ലികർജുൻ ഖർഗേയുമാണ്. താൻ കോൺഗ്രസിന്റെ എളിയ പ്രവർത്തകൻ മാത്രമെന്നും രാഹുൽ ഗാന്ധി താനെയിൽ പറഞ്ഞു.

അതേ സമയം, മഹാരാഷ്ട്രയിലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തുടരുകയാണ്. പാൽഘറിൽ ജാഥയിൽ സിപിഎം, സിപിഐ പ്രവർത്തകർ പങ്കെടുത്തു. മുംബൈയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യ സഖ്യ നേതാക്കളോടൊപ്പം ഇടത് നേതാക്കൾ പങ്കെടുക്കില്ലെന്ന് അഭ്യൂഹം ഉയർന്നിരുന്നു. ഒബിസി വിഭാഗത്തിലെ പ്രധാനമന്ത്രി ഭരിക്കുമ്പോൾ രാജ്യത്ത് ഒബിസികൾക്കും ദലിതർക്കും രക്ഷയില്ലാത്ത അവസ്ഥയെന്ന് രാഹുൽ ഗാന്ധി വാഡയിലെ പൊതുയോഗത്തിൽ കുറ്റപ്പെടുത്തി. പാൽഘറിലെ പര്യടനത്തിനുശേഷം ജാഥ  താനെയിൽ പ്രവേശിച്ചു. മറ്റന്നാൾ മുംബൈ ശിവജി പാർക്കിലാണ് രണ്ടാംഘട്ട ജാഥയുടെ സമാപന സമ്മേളനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്