
ദില്ലി: ഐഐടി പ്രവേശനം നേടാൻ പ്ലസ്ടു പരീക്ഷയിൽ 75 ശതമാനം അടിസ്ഥാന മാർക്ക് വേണം എന്ന നിബന്ധന എടുത്തുകളഞ്ഞു. പ്ലസ് ടു പരീക്ഷ പാസ്സായ എല്ലാവർക്കും ജെ ഇ ഇ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഈ അധ്യയനവർഷം പ്രവേശനം നൽകാനും തീരുമാനിച്ചു.
പല സംസ്ഥാനങ്ങളും പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. പ്രവേശന പരീക്ഷയിൽ സ്കോർ നേടിയാലും പ്ലസ് ടു വിന് 75 % അടിസ്ഥാന മാർക്ക് വേണമെന്നായിരുന്നു നേരത്തെയുള്ള ചട്ടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam