
ചെന്നൈ: അനധികൃത ഗ്രാനൈറ്റ് ഖനന കേസില്‍ മുന്‍ കേന്ദ്ര മന്ത്രി എംകെ അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിയുടെ 40 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചെന്നൈയിലും മധുരയിലുമുള്ള ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
ദയാനിധി അഴഗിരിയുടെ ഉടമസ്ഥതയിലുള്ള ഒളിമ്പസ് ഗ്രാനൈറ്റ്സിന്‍റെ 25 -ഓളം സ്വത്തുവകകളാണ് പിടിച്ചെടുത്തത്. സ്ഥിരനിക്ഷേപമായ 40.34 കോടിയും ഇതില്‍ ഉള്‍പ്പെടുന്നു. ചൈന്നൈയിലേയും മധുരയിലേയും കോടിക്കണക്കിന് രൂപയുടെ കെട്ടിടങ്ങളും ഭൂമിയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.
അനധികൃത ഗ്രാനൈറ്റ് ഖനനത്തിലൂടെ ഒളിമ്പസ് ഗ്രനൈറ്റ്സ് സംസ്ഥാന സര്‍ക്കാരിന് 257 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. 2007 മുതല്‍ 2009 വരെ ഗ്രാനൈറ്റ് ഖനനത്തിനുള്ള അനുമതി ഒളിമ്പസ് ഗ്രാനൈറ്റ്സിന് നല്‍കിയിരുന്നു. എന്നാല്‍ അനുവദിച്ച കാലാവധി കഴിഞ്ഞ ശേഷവും ഖനനം തുടര്‍ന്ന കമ്പനി ഇതിലൂടെ വന്‍ ലാഭമുണ്ടാക്കിയെന്നാണ് കേസ്. ദയാനിധി അഴഗിരിക്കൊപ്പം എസ് നാഗരാജും കേസില്‍ പ്രതിയാണ്. അന്തരിച്ച ഡിഎംകെ നേതാവ് കരുണാനിധിയുടെ കൊച്ചുമകനാണ് ദയാനിധി അഴഗിരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam