കര്‍ണാടകയിൽ ക്ലാസ് മുറിയിൽ വിഡി സവര്‍ക്കറുടെ ചിത്രം പതിച്ച് കോളേജ് വിദ്യാ‍ര്‍ത്ഥികൾ

Published : Jun 08, 2022, 07:42 PM IST
 കര്‍ണാടകയിൽ ക്ലാസ് മുറിയിൽ വിഡി സവര്‍ക്കറുടെ ചിത്രം പതിച്ച് കോളേജ് വിദ്യാ‍ര്‍ത്ഥികൾ

Synopsis

സംഭവം വിവാദമായതോടെ പ്രിന്‍സിപ്പളിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ചിത്രം ക്ലാസില്‍ നിന്ന് മാറ്റി. 

ബെംഗളൂരു:  കര്‍ണാടകയില്‍ വി.ഡി.സവര്‍ക്കറുടെ ചിത്രം ക്ലാസില്‍ റൂമില്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍. മംഗ്ലൂരു വി.വി.കോളേജിലെ ബികോം ക്ലാസിലാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സവര്‍ക്കറുടെ ചിത്രം ക്ലാസില്‍ സ്ഥാപിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. 

സംഭവം വിവാദമായതോടെ പ്രിന്‍സിപ്പളിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ചിത്രം ക്ലാസില്‍ നിന്ന് മാറ്റി. ദിവസങ്ങള്‍ക്ക് മുമ്പാണ് ഉഡുപ്പിയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മ്മിച്ച റോഡിന് ഗോഡ്സേയുടെ പേര് നല്‍കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം കാവിവത്കരണം നടക്കുന്നുവെന്ന് ആരോപിച്ച് കാക്കി നിക്കര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം