
ദില്ലി: സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്നും തുടരും. ദില്ലിയിൽ നടക്കുന്ന യോഗത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനമാണ് പ്രധാന അജണ്ട. ദേശീയ സെക്രട്ടറിയേറ്റിലേക്ക് ആനി രാജയെ ഉൾപ്പെടുത്താനുള്ള നിർവ്വാഹക സമിതി നിർദ്ദേശം യോഗത്തിൽ വയ്ക്കും. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് പ്രകാശ് ബാബുവിനെ സെക്രട്ടറിയേറ്റ് അംഗമാക്കാത്തതിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. കേരളത്തിലെ തോൽവിക്ക് ഭരണത്തിലെ പിടുപ്പുകേടും കാരണമാണെന്ന വിമർശനം സംസ്ഥാനത്തെ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. ദേശീയ കൗൺസിലിലും ഈ വികാരം ഉയരാനാണ് സാധ്യത.
അതേസമയം, അതേസമയം, തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് പ്രകാശ് ബാബു പ്രതികരിച്ചിരുന്നു. ആനി രാജയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണ്. ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ആനി രാജയെ ദേശീയ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ വിജയവാഡയിൽ നടന്ന പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോൾ ആനി രാജയെ എടുത്തു. അതിനെ പൂർണ്ണമായും അനുകൂലിക്കുകയാണ്.
ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളു. ഒന്നിനെയും പുറകെ പോകാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി അംഗമാണ്. അതേപോലെ തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.പ്രകാശ് ബാബു പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെ അവഗണിക്കാൻ കഴിയില്ലെന്നും മാധ്യമങ്ങൾ കഥയറിയാതെ ആട്ടം കാണുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കീഴ്‌വഴക്കവും പാർട്ടി രീതിയും അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam