
മുംബൈ: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മാര്‍ച്ച് 28 ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത് പരിപാടികളും, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 35,952 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കേസുകളാണ്. ഇന്ത്യയില്‍ മൊത്തമായി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 59,118 കേസുകളാണ്. മാര്‍ച്ച് 25ന് രാജ്യത്ത് 11,00,756 സാമ്പിളുകളാണ് പരിശോധിച്ചത് എന്നാണ് ഐസിഎംആര്‍ അറിയിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ ആക്ടീവ് കേസുകളുടെ എണ്ണം 4,21,000 ആണ്.
ഇന്ത്യയില്‍ ഇതുവരെ 54.6 ദശലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ നല്‍കി കഴിഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതേ സമയം മുംബൈയിൽ 10 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് ആശുപത്രിലെ തീപിടിത്തത്തിൽ മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മരിച്ചവരുടെ കുടുംബാംഗങ്ങളോട് ക്ഷമചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam