രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 17 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളില്‍

Published : Jun 13, 2022, 11:15 AM IST
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 17 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളില്‍

Synopsis

കേരളത്തിലെ 7 ജില്ലകളിലും   മിസോറമിലെ 5 ജില്ലകളിലും ഉൾപ്പടെ ആകെ 17 ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും പ്രതിദിന കണക്ക് കൂടി. 

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി കണക്കുകള്‍.   24 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്.

കേരളത്തിലെ 7 ജില്ലകളിലും   മിസോറമിലെ 5 ജില്ലകളിലും ഉൾപ്പടെ ആകെ 17 ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും പ്രതിദിന കണക്ക് കൂടി. 

അതേസമയം, രാജ്യത്തിതുവരെ നൽകിയ ആകെ കൊവിഡ് വാക്സിനുകളുടെ എണ്ണം 195.07 കോടി (1,95,07,08,541) കടന്നു. 2,50,27,810 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.  എല്ലാവർക്കും കൊവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്സിനുകള്‍ നല്‍കി.  

12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 3.51 കോടിയിൽ കൂടുതൽ (3,51,25,475) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.13.91 കോടിയിൽ അധികം (13,91,16,155) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം