ആദ്യം പ്രളയം, പിന്നാലെ പകർച്ചവ്യാധി: 1404 പേർക്ക് ഡങ്കിപ്പനി; ഭയന്നുവിറച്ച് ബിഹാർ

By Web TeamFirst Published Oct 12, 2019, 9:43 PM IST
Highlights

നീണ്ട പത്ത് ദിവസത്തോളം പ്രളയത്തിൽ ദുരിതമനുഭവിച്ച സംസ്ഥാനമാണ് ബിഹാർ. വെള്ളിയാഴ്ച വരെ 981 പേർക്കായിരുന്നു രോഗബാധ

പാറ്റ്ന: കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേർക്ക് ഡങ്കിപ്പനി പടർന്നുപിടിച്ചതോടെ ആശങ്കയിലാണ് ബിഹാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പകർച്ച വ്യാധി റിപ്പോർട്ട് ചെയ്തത്. ഇതിൽ 154 കേസുകളും സംസ്ഥാനത്തിന്റെ തലസ്ഥാനത്താണ്.

നീണ്ട പത്ത് ദിവസത്തോളം പ്രളയത്തിൽ ദുരിതമനുഭവിച്ച സംസ്ഥാനമാണ് ബിഹാർ. വെള്ളിയാഴ്ച വരെ 981 പേർക്കായിരുന്നു രോഗബാധ. ശനിയാഴ്ച രാവിലെ 1135 ആയിരുന്നു. വൈകിട്ട് ആയപ്പോഴേക്കും ഇത് 1404 ആയി.

വെള്ളിയാഴ്ച 116 ആയിരുന്നു ചിക്കുൻഗുനിയ ബാധിതർ. ഇത് 140 ആയിട്ടുണ്ട്. പകർച്ച വ്യാധികൾ പ്രചരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 26 ഇടത്ത് മൂന്ന് ദിവസത്തെ സൗജന്യ മെഡിക്കൽ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. 2626 പേർക്ക് ചികിത്സ നൽകിയെന്നാണ് സർക്കാർ അറിയിക്കുന്നത്. 

click me!