വിദേശ മദ്യവും ബിയറും സൗജന്യമായി നൽകാം: മുംബൈയിലെ വോട്ടര്‍മാരോട് വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ത്ഥി

Published : Apr 01, 2024, 04:42 PM IST
വിദേശ മദ്യവും ബിയറും സൗജന്യമായി നൽകാം: മുംബൈയിലെ വോട്ടര്‍മാരോട് വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ത്ഥി

Synopsis

അഖില ഭാരതീയ മാനവതാ പാർട്ടിയുടെ നേതാവായ വനിതാ റാവുത്തര്‍ 2019ൽ നാഗ്പുരിൽ മൽസരിച്ചപ്പോളും തെരഞ്ഞെടുപ്പ് വാഗ്ദനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് വെറൈറ്റി തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി ഒരു സ്ഥാനാർത്ഥി. തെരഞ്ഞെടുക്കപ്പെട്ടാൽ എം.പി ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട വോട്ടർമാർക്ക് മുന്തിയ ഇനം വിദേശ മദ്യവും ബിയറും സൗജന്യ നിരക്കിൽ നൽകുമെന്നാണ് പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ മൽസരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വനിതാ റാവുത്താണ് വ്യത്യസ്ത പ്രഖ്യാപനവുമായി എത്തിയത്.

മണ്ഡലത്തിലെ എല്ലാ ഗ്രാമത്തിലും ബാറുകളും ബിയർ പാർലറുകളും തുറക്കും. അധ്വാനിക്കുന്ന പാവപ്പെട്ടവർ ഗുണനിലവാരം കുറഞ്ഞ മദ്യം കഴിക്കുന്ന പതിവ് മാറ്റുകയാണ് ലക്ഷ്യം. 18 വയസിന് മുകളിലുള്ളവർക്ക് ലൈസൻസ് ഉറപ്പാക്കിയാകും മദ്യവിതരണം. അഖില ഭാരതീയ മാനവതാ പാർട്ടിയുടെ നേതാവായ വനിതാ റാവുത്തര്‍ 2019ൽ നാഗ്പുരിൽ മൽസരിച്ചപ്പോളും തെരഞ്ഞെടുപ്പ് വാഗ്ദനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ