മുംബൈയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നുവീണു, 14 പേർക്ക് പരിക്ക്

Published : Sep 17, 2021, 01:17 PM IST
മുംബൈയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നുവീണു, 14 പേർക്ക് പരിക്ക്

Synopsis

അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.   

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നുവീണ് 14 പേർക്ക് പരിക്ക്. ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. 

ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ആരേയും കാണാതായിട്ടില്ലെന്നുമാണ് ബ്രിഹുമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കിയത്.  മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അഥോറിറ്റിയുടെ കീഴിലാണ് മേൽപ്പാല നിർമ്മാണം നടന്നുവന്നിരുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം