'ഭാര്യ തെറി വിളിച്ചു, ഭക്ഷണം പാചകം ചെയ്തില്ല'; ആറ് വർഷത്തിനിടെ ഭാര്യയിൽ നിന്ന് രണ്ടാം തവണയും വിവാഹ മോചനം

Published : Feb 18, 2023, 09:15 PM ISTUpdated : Feb 18, 2023, 09:18 PM IST
'ഭാര്യ തെറി വിളിച്ചു, ഭക്ഷണം പാചകം ചെയ്തില്ല'; ആറ് വർഷത്തിനിടെ ഭാര്യയിൽ നിന്ന് രണ്ടാം തവണയും വിവാഹ മോചനം

Synopsis

ഭാര്യ തനിക്കും കുട്ടികൾക്കും നേരെ അധിക്ഷേപകരമായ വാക്കുകൾ പ്രയോ​ഗിച്ചെന്നും ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും ഭർത്താവ് ആരോപിച്ചു.

സൂറത്ത്: 45 കാരന് ആറ് വർഷത്തെ ഇടവേളയിൽ ഭാര്യയിൽ നിന്ന് രണ്ടാം തവണയും കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഇലാസ്റ്റിക് നിർമാണ യൂണിറ്റിലെ ജീവനക്കാരനായ യുവാവിനാണ് കുടുംബകോടതി രണ്ട് തവണയും വിവാഹമോചനം നൽകിയത്. 2015ൽ ഭാര്യ തന്നെ തെറിപറഞ്ഞെന്നും ഉപദ്രവിച്ചെന്നും പരാതിപ്പെട്ടാണ് ഇയാൾ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും ഭാര്യ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.

ഭാര്യയുടെ അപ്പീലിനെ തുടർന്ന് കേസ് നീണ്ടു. ഒടുവിസ്‍ കേസ് വീണ്ടും കേൾക്കാൻ ഹൈക്കോടതി കുടുംബകോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് രണ്ടാം തവണയും കേസ് പരി​ഗണിച്ച കുടുംബ കോടതി വീണ്ടും വിവാഹമോചനം അനുവദിച്ചെന്നും  അഭിഭാഷകൻ മനൻ ചോക്സി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബേഗംപുര സ്വദേശിയായ ഇയാൾ 2006ൽ താനെ സ്വദേശിനിയെ വിവാഹിതരായി. ബന്ധത്തിൽ ഇവർക്ക് നാല് പെൺകുട്ടികളും ജനിച്ചു. 2015ലാണ് പ്രശ്നങ്ങളെ തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്. തുടർന്ന് ഇയാൾ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.

ഭാര്യ തനിക്കും കുട്ടികൾക്കും നേരെ അധിക്ഷേപകരമായ വാക്കുകൾ പ്രയോ​ഗിച്ചെന്നും ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും ഭർത്താവ് ആരോപിച്ചു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച യുവാവ് യുവതിയുടെ വീട്ടുകാരുടെ സഹായം തേടിയെങ്കിലും യുവതി വഴങ്ങിയില്ല. യുവതി മാതാപിതാക്കളോടൊപ്പം താമസിക്കാൻ പോയപ്പോൾ വിവാഹമോചനത്തിനായി യുവാവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. 2017-ൽ കോടതി വിവാഹമോചനം അനുവദിച്ചു. എന്നാൽ, വാദം കേൾക്കുമ്പോൾ യുവതി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു. പുലർച്ചെ ഒരു മണി വരെ ഭാര്യ തന്നോട് വഴക്കിടാറുണ്ടെന്ന് ഇയാൾ ആരോപിച്ചു. ഭാര്യയുടെ ശല്യം കാരണം യുവാവ് ആത്മഹത്യയ്ക്കും ശ്രമിച്ചുവെന്നും അഭിഭാഷകൻ പറഞ്ഞു. 

ഹോസ്റ്റല്‍ ഭക്ഷണത്തിന്‍റെ നിലവാരം കാണിക്കാൻ യുവതിയുടെ വീഡിയോ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ