പെട്രോളും ഡീസലും വിവേകത്തോടെ ഉപയോഗിക്കണം, ഓഫീസ് യാത്രകൾ കുറയ്ക്കാൻ വർക്ക് ഫ്രം ഹോം അടക്കം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി

Published : May 10, 2026, 10:21 PM IST
modi

Synopsis

ഓഫീസുകളിലേക്കുള്ള യാത്രകൾ കുറയ്ക്കുന്നത് വഴി ഇന്ധന ലാഭവും അതുവഴി സാമ്പത്തിക ലാഭവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വിലയിരുത്തുന്നത്

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ധന ചെലവ് കുറയ്ക്കണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രി. ജനങ്ങൾ പെട്രോളും ഡീസലും വിവേകത്തോടെ ഉപയോഗിക്കണം. ഇന്ത്യൻ വിപണിയിലെ പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കണമെന്നും നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടു. സ്വർണ്ണം വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. കൂടാതെ, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി 'വർക്ക് ഫ്രം ഹോം'പോലുള്ള രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഓഫീസുകളിലേക്കുള്ള യാത്രകൾ കുറയ്ക്കുന്നത് വഴി ഇന്ധന ലാഭവും അതുവഴി സാമ്പത്തിക ലാഭവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വിലയിരുത്തുന്നത്.

ഹൈദരബാദിൽ പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. മെട്രോ പോലുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതും കാർ പൂളിംഗ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ താൽപര്യം മുൻ നിർത്തി വർക്ക് ഫ്രം ഹോം, ഓൺലൈൻ കോൺഫറൻസ്, വെർച്വൽ മീറ്റിംഗ് എന്നിവ വീണ്ടും തുടങ്ങണം. വിവാഹത്തിനും അവധിക്കാലത്തിനുമായി വിദേശ യാത്രകൾ നടത്തുന്നതിന് പകരം രാജ്യത്തെ തന്നെ വിനോദ സഞ്ചാര ഇടങ്ങളിലേക്ക് യാത്ര പോകാൻ ശ്രമിക്കുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വർക്ക് ഫ്രം ഹോം പോലുള്ള സൗകര്യങ്ങൾ കേവലം ഒരു അടിയന്തര സാഹചര്യം നേരിടാനുള്ള മാർഗ്ഗം മാത്രമല്ലെന്നും, മറിച്ച് അത് സ്ത്രീ ശാക്തീകരണത്തിനും കുടുംബജീവിതവും തൊഴിലും ഒരുപോലെ കൊണ്ടുപോകുന്നതിനും സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നതിനും ഇത്തരം രീതികൾക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തമിഴ്തായ് വാഴ്ത്ത് തന്നെ ഇനി ആദ്യം ആലപിക്കും, ദേശീയ ഗാനം അവസാനവും'; വന്ദേമാതരം വിവാദങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി ആധവ് അർജുന
2009 ൽ കോൺഗ്രസിൽ ചേരാൻ ആഗ്രഹിച്ച വിജയ്, ദില്ലിയിലെത്തി കണ്ടപ്പോൾ രാഹുലിന്റെ നിർദ്ദേശം, ഒടുവിൽ പിൻമാറിയ വിജയ്..