നടന്‍ വിജയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

Web Desk   | Asianet News
Published : Mar 12, 2020, 12:31 PM ISTUpdated : Mar 12, 2020, 12:50 PM IST
നടന്‍ വിജയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

Synopsis

നടന്‍ വിജയിയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തു

ചെന്നൈ: നടൻ വിജയ്‍യുടെ ചെന്നൈയിലെ വസതിയിൽ വീണ്ടും ആദായനികുതിവകുപ്പിന്‍റെ റെയ്‍ഡ്. ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഫൈനാൻഷ്യർ അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 5-ന് വിജയ്‍‍യുടെ വസതിയിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിജയ്‍യുടെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളായ എജിഎസ് സിനിമാസിന്‍റെ ഉടമകൾക്ക്, സിനിമകൾക്ക് പണം നൽകുന്ന അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്‍റെ പേരിലായിരുന്നു നേരത്തേ റെയ്ഡ് നടന്നത്.

വിജയ്‍യുടെ ഏറ്റവും പുതിയ സിനിമയായ 'മാസ്റ്റേഴ്‍സി'ന്‍റെ നിർമാതാവ് ലളിത് കുമാറിന്‍റെ വീട്ടിലും കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പരിശോധന. സിനിമയുമായി ബന്ധപ്പെട്ട് വിജയ്‍യുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകൾ പരിശോധിക്കുകയാണ് ആദായനികുതിവകുപ്പ് ഇപ്പോൾ.

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി