ബെംഗളുരു ശോഭ ഡെവലപ്പേഴ്സിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന.

By Web TeamFirst Published Mar 20, 2023, 4:19 PM IST
Highlights

മലയാളിയായ പിഎൻസി മേനോന്‍റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സിൽ കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.

ബെംഗളൂരു: ബെംഗളുരു ശോഭ ഡെവലപ്പേഴ്സിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. വൈറ്റ് ഫീൽഡിലെ ഹൂഡി, ബന്നർഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്‍ഡ് നടക്കുന്നത്. രാവിലെ 10.30-നാണ് റെയ്‍ഡ് തുടങ്ങിയത്. 10 ഉദ്യോഗസ്ഥർ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയിൽ നിന്നുള്ള ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്‍ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്ന് സൂചന. മലയാളിയായ പിഎൻസി മേനോന്‍റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സിൽ കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. നേരത്തേ ഗുരുഗ്രാമിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്സിന്‍റെ 201 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. 

click me!