പഞ്ചാബി വിവാഹങ്ങളുടെ ഭാഗമായുള്ള താൺ തരൺ എന്ന ചടങ്ങിന്റെ ഭാഗമായായിരുന്നു നോട്ടുമഴ.
അമൃത്സർ: വിവാഹചടങ്ങിനിടെ വധുവിന് നേരെ 8.5 കോടിയുടെ കറൻസി വർഷിച്ചതായുള്ള പ്രചാരണം നിഷേധിച്ച് കുടും. പഞ്ചാബിൽ ഫെബ്രുവരി 14ന് നടന്ന ഒരു വിവാഹ ചടങ്ങിലാണ് വധുവിനെ നേരെ വൻതുകയുടെ നോട്ട് വർഷമുണ്ടായത്. നോട്ട് മഴയുടെ വീഡിയോ വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പഞ്ചാബി വിവാഹങ്ങളുടെ ഭാഗമായുള്ള താൺ തരൺ എന്ന ചടങ്ങിന്റെ ഭാഗമായായിരുന്നു നോട്ടുമഴ. കറൻസി മൂടിയ വേദിയിൽ ആളുകൾ നൃത്തം ചെയ്യുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
വീഡിയോ വൈറലായതോടെയാണ് നോട്ടുമഴയ്ക്കായി ചെലവായ തുകയുടെ പേരിൽ ചർച്ചകൾ തുടങ്ങിയത്. 8.5 കോടി രൂപയുടെ നോട്ട് ഇത്തരത്തിൽ ചടങ്ങിനുപയോഗിച്ചുവെന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾയ എന്നാൽ ഇത്തരം പ്രചാരണങ്ങൾ നിഷേധിച്ച് വരന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ട്രെക്ക് ബിസിനസ് നടത്തുന്ന സഹോദരന്റെ വിവാഹ ചടങ്ങുകളുടെ ദൃശ്യമാണ് വൈറലായതെന്നാണ് സിക്കന്ദർ സിംഗ് വിശദമാക്കുന്നത്. 2 ലക്ഷം രൂപയാണ് ചടങ്ങിനായി ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നും സിക്കന്ദർ സിംഗ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ഡോളർ നോട്ടുകൾ അടക്കമുള്ളവ ചടങ്ങിന് ഉപയോഗിച്ചതായി വിവാഹത്തിന്റെ മേൽനോട്ടം നടത്തിയ ഇവന്റ് കമ്പനിയും വിശദമാക്കി.


