
ദില്ലി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്‍റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.
മായാവതിയുടെ സഹോദരൻ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയായിരുന്നു. അടുത്തിടെ ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam