ബിബിസി പരിശോധന: 'ക്രമക്കേട്', വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്

Published : Feb 17, 2023, 06:18 PM ISTUpdated : Feb 17, 2023, 07:14 PM IST
ബിബിസി പരിശോധന: 'ക്രമക്കേട്', വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്

Synopsis

സർവേയിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്.    

ദില്ലി: ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ  നികുതി വകുപ്പ്. 60 മണിക്കൂർ നീണ്ട മാരത്തൺ പരിശോധന ഇന്നലെ രാത്രി പൂർത്തിയായതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് പ്രസ്താവനയിലൂട വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. ആദായ നികുതി നിയമം 133 എ പ്രകാരമാണ് സർവേ നടത്തിയത്. പ്രവര്‍ത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നാണ്  ആദായ  നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

നികുതി കൃത്യമായി അടച്ചിട്ടില്ല. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ കണ്ടെത്തി. ജീവനക്കാരുടെ മൊഴികളിൽ നിന്നും രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍  കാലതാമസം വരുത്തി. പരിശോധന നീളാന്‍ ഇത് കാരണമായെങ്കിലും  സ്ഥാപനത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും  പ്രസ്താവയില്‍ ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ബിബിസിക്കെതിരായ നടപടി ഇനിയും തുടരുമെന്ന് ഉറപ്പായി.
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം