Latest Videos

യുപിയിൽ എസ് പി നേതാവ് പുഷ്പ് രാജ്  ജെയ്നിന്റെ വീട്ടിൽ ഇൻകം ടാക്സ് പരിശോധന

By Web TeamFirst Published Dec 31, 2021, 12:48 PM IST
Highlights

പുഷ്പ് രാജ് ജയ്ൻ എന്ന് തെറ്റിദ്ധരിച്ചാണ് പിയൂഷ് ജയ്നിനെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതെന്ന് ആരോപിച്ച് നേരത്തെ എസ് പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു

ദില്ലി : ഉത്തർപ്രദേശിൽ എസ്പി നേതാവിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. സമാജ് വാദി പാർട്ടി നേതാവ് പുഷ്പ് രാജ് ജയ്നിന്റെ വീട്ടിലും ഓഫീസിലുമാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം വ്യവസായി പിയൂഷ് ജയ്നിന്റെ സ്ഥാപനങ്ങളിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന നടന്നിരുന്നു. പുഷ്പ് രാജ് ജയിൻ എന്ന് തെറ്റിദ്ധരിച്ചാണ് പിയൂഷ് ജയ്നിനെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതെന്ന് ആരോപിച്ച് നേരത്തെ എസ് പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുഷ്പ് രാജ്  ജയ്നിന്റെ സ്ഥാപനങ്ങളിലെ പരിശോധന. 

Kanpur Raid : റെയ്ഡിൽ പിടികൂടിയത് 257 കോടി; വ്യവസായി പീയൂഷ് ജെയിൻ അറസ്റ്റിൽ, സമഗ്ര വിവരങ്ങൾ അറിയാം

പിയൂഷ് ജയ്നിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 257 കോടി രൂപയാണ് പിടിച്ചത്. ഇയാളുടെ കാൺപൂരിലെ വസതിയിൽ നിന്നും പല സംസ്ഥാനങ്ങളിലായുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കണ്ടെത്തിയത്. വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

4 പെട്ടികളിലായി 18 കോടി; അറസ്റ്റിലായ വ്യവസായി പീയൂഷ് ജെയിൻ്റെ മകന്‍റെ വീട്ടിൽ റെയ്ഡ്

click me!