തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; 1.5 കോടി കണ്ടെത്തി, എംഎൽഎ ഹോസ്റ്റലിലും റെയ്ഡ്

Published : Apr 15, 2019, 10:16 AM ISTUpdated : Apr 15, 2019, 10:18 AM IST
തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; 1.5 കോടി കണ്ടെത്തി, എംഎൽഎ ഹോസ്റ്റലിലും റെയ്ഡ്

Synopsis

അണ്ണാഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ ഉൾപ്പടെയുള്ളവരുടെ മുറികളിലാണ് തിരച്ചിൽ നടത്തിയത്. 

ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നാമക്കലിലെ അടഞ്ഞ് കിടന്ന ഗോഡൗണിൽ  നിന്ന് 1.5 കോടി രൂപ കണ്ടെത്തി. ഡിഎംകെ പ്രദേശിക നേതാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. തമിഴ്നാട്ടിലെ ചെപ്പോക്കിലെ എംഎൽഎ ഹോസ്റ്റലിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അണ്ണാഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ ഉൾപ്പടെയുള്ളവരുടെ മുറികളിലാണ് തിരച്ചിൽ നടത്തിയത്. 

നേരത്തേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ  സഹായികളുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. കമല്‍ നാഥിന്‍റെ ബന്ധു രതുല്‍ പുരി, ഓഫീസിന്‍റെ പ്രത്യേക ചുമതലയുള്ള പ്രവീണ്‍ കക്കാര്‍, മുന്‍ ഉപദേഷ്ടാവ് രജേന്ദ്ര കുമാര്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളിലും ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാന മന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഷപ്പുകയിൽ ശ്വാസംമുട്ടി ദില്ലി, വായുനിലവാരം 459 വരെയെത്തി, ഓറഞ്ച് അലർട്ട്, മൂടൽ മഞ്ഞ്, വിമാനങ്ങൾ റദ്ദാക്കി
ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; 200 ഓളം പേർ പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തു, സംഭവം യുപിയിലെ ബദായൂനിൽ