മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരപരാധികളെ കൊന്നയാളാണ് മോദി: എച്ച് ഡി കുമാരസ്വാമി

Published : Apr 15, 2019, 09:14 AM ISTUpdated : Apr 15, 2019, 09:16 AM IST
മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരപരാധികളെ കൊന്നയാളാണ് മോദി: എച്ച് ഡി കുമാരസ്വാമി

Synopsis

മോദിയിൽനിന്ന് തനിക്കൊന്നും പഠിക്കാനില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ഒരു  നിരപരാധിയുടേയും ജീവൻ താനെടുത്തിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. 

ബംഗളൂരു: മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരപരാധികളെ കൊന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. താൻ മുഖ്യമന്ത്രിയായിരിക്കെ മോദി ചെയ്തതുപോലെ നിരപരാധികളെ കൊന്നിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.      

മോദിയിൽനിന്ന് തനിക്കൊന്നും പഠിക്കാനില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ഒരു  നിരപരാധിയുടേയും ജീവൻ താനെടുത്തിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്ത് നടന്ന ഇൻകം ടാകസ് റെയ്ഡിനെക്കുറിച്ചും കുമാരസ്വാമി തുറന്നടിച്ചു. അത്തരം റെയ്ഡുകളെ തനിക്ക് പേടിയില്ല. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവ​ഗൗഡ ആരുടെയെങ്കിലും വീട്ടിൽ വിരുന്നിന് പോയാൽ അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യുന്നു. എന്ത് സർക്കാരാണിതെന്നും കുമാരസ്വാമി ചോദിച്ചു. 

മാർച്ച് 28-ന് കർണാടകയിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 1.66 കോടി രൂപ പിടിച്ചെടുത്തിരുന്നു. കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ കുമാരസ്വാമിയെ ബിജെപി ക്ഷണിച്ചിരുന്നു. അതിൽ സഹകരിക്കാത്തതിലുള്ള രാഷ്ട്രീയ പകപോക്കലാണ് റെയ്ഡുകളെന്ന് മുൻമുഖ്യമന്ത്രിയുമായ ദേവഗൗഡ പ്രതികരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സം​ഗ കേസ്: കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
വികസിത ഭാരതം ലക്ഷ്യം: രാജ്യത്തെ നയിക്കുക ജെൻസിയും, ആൽഫ ജനറേഷനുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി