പോള്‍ ദിനകരന്‍റെ ഓഫീസുകളിലും വീട്ടിലും റെയിഡ്; രേഖകള്‍ പിടിച്ചെടുത്തു

By Web TeamFirst Published Jan 22, 2021, 12:24 PM IST
Highlights

ബുധനാഴ്ച രാവിലെ ആരംഭിച്ച റെയിഡ് ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും. പോള്‍ ദിനകരന്‍റെ ട്രെസ്റ്റിന് കീഴിലുള്ള കരുണ ക്രിസ്ത്യന്‍ സ്കൂളിലും നടന്നു. 

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വസതിയിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ദിനകരന്‍റെ സുവിശേഷ സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 

ബുധനാഴ്ച രാവിലെ ആരംഭിച്ച റെയിഡ് ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും. പോള്‍ ദിനകരന്‍റെ ട്രെസ്റ്റിന് കീഴിലുള്ള കരുണ ക്രിസ്ത്യന്‍ സ്കൂളിലും നടന്നു. വ്യാഴാഴ്ച രാത്രിവരെ പല സ്ഥലങ്ങളിലും പരിശോധന നടന്നുവെന്നാണ് വിവരം. നികുതി വെട്ടിപ്പ്, അനധികൃതമായി നടത്തുന്ന വിദേശ പണമിടപാട് എന്നീ പരാതികളെ തുടര്‍ന്നാണ് റെയിഡ് എന്നാണ് ഐടി വിഭാഗങ്ങള്‍ നല്‍കുന്ന സൂചന. 

കോയമ്പത്തൂരിലെ ദിനകരന്‍ ചാന്‍സിലറായ കാരുണ്യ സര്‍വകലാശലയിലും റെയിഡ് നടന്നു. കണ്ണപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളില്‍ പോള്‍ ദിനകരനെതിരെ കേസ് വന്നേക്കും എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ ബീലിവേര്‍സ് ചര്‍ച്ചിന് ശേഷം ആദായ നികുതിവകുപ്പ് റെയിഡ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ വലിയ സുവിശേഷ സംഘമാണ് പോള്‍ ദിനകറിന്‍റെത്. പോള്‍ ദിനകരനെതിരായ ആദായ നികുതി വകുപ്പിന്‍റെ നടപടിയില്‍ 200 ഓളം ജീവനക്കാരാണ് പങ്കെടുക്കുന്നത്.

ചെന്നൈ അഡയാറിലെ ദിനകറിന്റെ ഓഫീസിലും വീട്ടിലും ബുധനാഴ്ച എട്ടുമണിക്ക് തുടങ്ങിയ റെയിഡ് 48 മണിക്കൂറിലേറെ സമയം നീണ്ടു എന്നാണ് റിപ്പോര്‍ട്ട്. പൊള്ളാച്ചി സ്വദേശിയായ ഡിജിഎസ് ദിനകരന്‍ തുടങ്ങിയ സുവിശേഷ സംഘമാണ് ജീസസ് കോളിംഗ്. 2008 ല്‍ ദിനകരന്‍ മരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ മകന്‍ പോള്‍ ദിനകരനാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. യൂണിവേഴ്സിറ്റ്, കോളേജുകള്‍, സ്കൂള്‍, ടിവചാനല്‍ അടക്കം വന്‍‍ ആസ്ഥിയാണ് ജീസസ് കോളിംഗിന് ഉള്ളത്.

click me!