വിദേശത്തുള്ള പ്രതിപക്ഷ എംപിമാർ നാളെ രാവിലെ തിരിച്ചെത്തണമെന്ന് ഇന്ത്യാ സഖ്യം, കെ. സുധാകരൻ എത്തുമോ എന്നതിൽ ആശങ്ക

Published : Nov 28, 2026, 10:30 AM IST
K Sudhakaran

Synopsis

മണ്ഡല പുനർനിർണയ, വനിതാ ബില്ലുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തുള്ള എംപിമാരോട് തിരിച്ചെത്താൻ ഇന്ത്യാ സഖ്യം നിർദേശിച്ചു. എന്നാൽ ചികിത്സയിലുള്ള കെ. സുധാകരൻ്റെ മടങ്ങിവരവിൽ ആശയക്കുഴപ്പം തുടരുകയാണ്. ഡിഎംകെ, ശരദ് പവാർ വിഭാഗങ്ങളുടെ നിലപാടുകളും ഈ സമ്മേളനത്തിൽ നിർണായകമാകും.

ദില്ലി: മണ്ഡല പുനർനിർണയ, വനിതാ ബില്ലുകൾ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിവരാൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശം നൽകി. നാളെ രാവിലെ 10 മണിയോടെ മുഴുവൻ എംപിമാരും ദില്ലിയിലെത്തണമെന്നാണ് നിർദേശം. നിലവിൽ യുഎഇയിലുള്ള കെ. സുധാകരനോടും മടങ്ങിവരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി അദ്ദേഹം തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. അതേസമയം, ഡിഎംകെ ഭരണകക്ഷിക്ക് മുന്നിൽവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിലപാട് പുനഃപരിശോധിക്കണമെന്ന ഇന്ത്യാ സഖ്യത്തിൻ്റെ അഭ്യർത്ഥന ഡിഎംകെ തള്ളിയതായും സൂചനയുണ്ട്. ഇന്ത്യാ സഖ്യ യോഗത്തിലെത്തി ശരദ് പവാർ വിഭാഗം ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിക്കും.

പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. അതിർത്തി പുനർനിർണയിക്കുന്ന വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിവയാണ് അവതരിപ്പിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം കൊണ്ടുവരുന്നത്. പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നതിനാൽ ജനസംഖ്യാനുപാതം കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ എന്ന രീതിയിലുള്ള മാറ്റം ഒഴിവാകുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് 50% വർദ്ധന ബാധകമാക്കില്ലെങ്കിലും നാഗാലാൻഡ്, മിസോറം തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിൽ ഇത് ബാധകമാകും. ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

എന്നാൽ രാജ്യസഭയിലെ മാറ്റങ്ങളെക്കുറിച്ചോ കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ മാറ്റങ്ങളെക്കുറിച്ചോ ബില്ലിൽ വ്യക്തതയില്ല. ബില്ലിന്മേലുള്ള ചർച്ച ഇരുസഭകളിലും 12 മണിക്കൂർ വരെ നീളാനും വോട്ടെടുപ്പിനായി 5 മണിക്കൂർ വരെ നീക്കിവയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, ബില്ലിന്മേൽ സംസ്ഥാനങ്ങളുടെ നിലപാടും തേടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോക്‌സഭ സീറ്റുകളുടെ എണ്ണം 50% കൂടും, വനിത സംവരണ സീറ്റുകൾ റൊട്ടേഷൻ വ്യവസ്ഥയിൽ; മണ്ഡല പുനർനിർണയ ബില്ലിൻ്റെ കൂടുതൽ വിവരങ്ങൾ
എഎപിയെ പ്രതിരോധത്തിലാക്കി ബിജെപി നീക്കം; കെജ്രിവാൾ മോടിപിടിപ്പിച്ച ആഢംബര വസതി ജനങ്ങൾക്കായി തുറന്നുനൽകാൻ നീക്കം