പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

Published : Oct 23, 2026, 01:55 PM IST
INDIA Bloc

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യവിചാരണ നടത്താൻ ഇന്ത്യ സഖ്യം ഒരുങ്ങുന്നു. നവംബർ ഒന്നിന് നടക്കുന്ന മഹാറാലിക്ക് മുന്നോടിയായി രാഹുൽ ഗാന്ധി തിരിച്ചെത്തിയ ശേഷം ഇതിൽ അന്തിമ തീരുമാനമുണ്ടാകും

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മക പരസ്യവിചാരണ നടത്താന്‍ ഇന്ത്യാ സഖ്യം. നവംബര്‍ ഒന്നിലെ റാലിക്ക് മുന്നോടിയായി ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനാണ് ആലോചന. ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്മെന്‍റ് നീക്കം ഒരിക്കല്‍ പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടിരുന്നു. വരുന്ന ശൈത്യകാല സമ്മേളനത്തില്‍ വീണ്ടും നീക്കം നടത്തും. അംഗബലമില്ലാത്ത പ്രതിപക്ഷത്തിന്‍റെ ശ്രമം പരാജയപ്പെടാന്‍ തന്നെയാണ് സാധ്യത. സാങ്കല്‍പികമായെങ്കിലും ആ നടപടി നടത്തി ആത്മ സംതൃപ്തി നേടാനാണ് ഇപ്പോള്‍ ഇന്ത്യ സഖ്യം നോക്കുന്നത്. നവംബര്‍ ഒന്നിന് റാലി, അതിന് മുന്‍പ് ഗ്യാനേഷ് കുമാറിനെ വിചാരണ നടത്തി പ്രതീകാത്മകമായി പുറത്താക്കാനാണ് ഇന്ത്യ സഖ്യത്തിലെ ആലോചന. അടുത്ത ബുധനാഴ്ച സാധ്യമാകമോയെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷികളോട് ചോദിച്ചിട്ടുണ്ട്.

രാഹുൽ വിദേശത്ത് നിന്നെത്തിയാൽ ചർച്ച

അതേസമയം സമവായമുണ്ടായാല്‍ രാംലീല മൈതാനിയിലോ, തല്‍ക്കത്തോറ സ്റ്റേഡിയത്തിലോ മഹാറാലി പ്രതിഷേധ പരിപാടി നടത്താനാണ് നീക്കം. രാഹുല്‍ ഗാന്ധി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ ചര്‍ച്ചകള്‍ ഊർജ്ജിതമാക്കുമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ രാഹുൽ എപ്പോള്‍ എത്തുമെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം സമരത്തിനെടുത്ത ഇടവേളയെ പരിഹസിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി വിമര്‍ശനം കൂടുതല്‍ കടുപ്പിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തി രാഹുല്‍ മുങ്ങിയിരിക്കുകയാണ്. തീര്‍ച്ചയായും രാജ്യവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്താനും, തിരിച്ചെത്തി അരാജകത്വം പടര്‍ത്താനുമാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബി ജെ പി വക്താവ് സുധാംശു ത്രിവേദി എം പി ആരോപിച്ചു.

അതേസമയം സി ജെ പി നേതാക്കളായ അശുതോഷ് റാങ്കെക്കും, സൗരവ് ദാസിനും ഉടന്‍ ക്രൈംബ്രാഞ്ച് രണ്ടാമതും നോട്ടീസ് നല്‍കും. ഇന്നലെ ചോദ്യം ചെയ്യലിന് ഇരുവരും ഹാജരായിരുന്നില്ല. കൂടുതല്‍ സമയം വേണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. അതിനിടെ കര്‍ശന ബോണ്ട് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് നേഹാ ബോറ നൽകിയ ഹർജിയിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് ദില്ലി ഹൈക്കോടതി ഉത്തരവ് പറയും. അശുതോഷ് റാങ്കേയയും, സൗരവ് ദാസിനെയും രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഉത്തരവ് പറയുക. നിരപരാധിയായ ഒരു യുവതി കോടതിക്ക് മുന്‍പാകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ആളാണെന്നുമാണ് ഇന്നലെ നടന്ന വാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാാട്ടിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കോൺഗ്രസിനുള്ളിൽ രാഹുൽ - പ്രിയങ്ക പോര്'; റെയ്‌ഹാൻ്റെ ഫോട്ടോ പ്രദർശന വിവാദത്തിൽ പ്രതികരിച്ച് ബിജെപി വക്താവ്
'കോൺഗ്രസ് പ്രവർത്തകരെ ഇരുട്ടിൽ നിർത്തി രാഹുൽ മുങ്ങിക്കളഞ്ഞു, ദേശീയ നേതാവെന്ന നിലയിൽ സമ്പൂർണ്ണ പരാജയം'; വിമർശനവുമായി ബിജെപി നേതാവ്