'കോൺഗ്രസ് പ്രവർത്തകരെ ഇരുട്ടിൽ നിർത്തി രാഹുൽ മുങ്ങിക്കളഞ്ഞു, ദേശീയ നേതാവെന്ന നിലയിൽ സമ്പൂർണ്ണ പരാജയം'; വിമർശനവുമായി ബിജെപി നേതാവ്

Published : Oct 23, 2026, 01:19 PM IST
sudhanshu trivedi

Synopsis

രാഹുൽ ഗാന്ധി ദേശീയ നേതാവെന്ന നിലയിൽ സമ്പൂർണ്ണ പരാജയമാണെന്നും പ്രവർത്തകരെ ഇരുട്ടിൽ നിർത്തി വിദേശത്തേക്ക് പോയെന്നും ബിജെപി നേതാവ് സുധാംശു ത്രിവേദി വിമർശിച്ചു. കുടുംബത്തിന് വേണ്ടി മാത്രമുള്ള രാഷ്ട്രീയമാണ് രാഹുൽ പയറ്റുന്നതെന്നും സുധാംശു ത്രിവേദി

ദില്ലി: രാഹുൽഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി ജെ പി നേതാവ് സുധാംശു ത്രിവേദി എം പി. ദേശീയ നേതാവെന്ന നിലയിൽ രാഹുൽ സമ്പൂർണ്ണ പരാജയമെന്നടക്കമുള്ള വിമർശനങ്ങളാണ് സുധാംശു ത്രിവേദി നടത്തിയത്. കോൺഗ്രസ് പ്രവർത്തകരെ രാഹുൽ ഇരുട്ടിൽ നിർത്തി മുങ്ങിക്കളഞ്ഞു. കുടുംബത്തിന് വേണ്ടി മാത്രമുള്ള രാഷ്ട്രീയമാണ് രാഹുൽ പയറ്റുന്നതെന്നും സുധാംശു ത്രിവേദി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ചരിത്രത്തിൽ ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ പാർലമെന്‍റിലെത്തിയ കാലമുണ്ടോയെന്നും സുധാംശു ത്രിവേദി ചോദിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി വിദേശത്ത് പോയതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

കണ്ണൂരിൽ ബി ജെപി നേതാവിനെതിരെ കേസ്

അതേസമയം കണ്ണൂരില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന പരാതിയില്‍ ബി ജെ പി നേതാവിനെതിരെ കേസെടുത്തു. ബി ജെ പി കണ്ണൂര്‍ മേഖലാ പ്രസിഡന്‍റ് കെ ശ്രീകാന്തിനെതിരെയാണ് കലാപ ശ്രമത്തിന് ടൗണ്‍ പൊലീസ് കേസെടുത്തത്. കണ്ണൂരില്‍ ഈ മാസം 14 ന് നടന്ന പൊതുയോഗത്തില്‍ രാഹുൽ ഗാന്ധിയെ തെരുവ് നായയോട് ഉപമിച്ചു നടത്തിയ പരാമര്‍ശമത്തിനെതിരായായിരുന്നു പരാതി. ടി ഓ മോഹനന്‍ എം എല്‍ എയാണ് പരാതി നല്‍കിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ബെം​ഗളൂരുവിലേക്ക്; നവംബർ ഒന്നിന് ആദ്യസർവീസ്, ആകെ 16 കോച്ചുകൾ, 823 ബെർത്തുകൾ
കഴിഞ്ഞ തവണ ബിജെപി 7,000 വോട്ടുകൾക്ക് ജയിച്ച മണ്ഡലം, 10,470 സംശയാസ്പദമായ വോട്ടർ എൻട്രികൾ; കണ്ടെത്തിയത് വൻ ക്രമക്കേട്