ഛണ്ഡീഗഡ് വിധി ഊര്‍ജ്ജമായി: യുപിയിലും ദില്ലിയിലും സീറ്റ് ധാരണയ്ക്ക് ഇന്ത്യ സഖ്യം

Published : Feb 21, 2024, 08:59 AM IST
ഛണ്ഡീഗഡ് വിധി ഊര്‍ജ്ജമായി: യുപിയിലും ദില്ലിയിലും സീറ്റ് ധാരണയ്ക്ക് ഇന്ത്യ സഖ്യം

Synopsis

കോൺഗ്രസിന് അമേഠിയും റായ്ബറേലിയും അടക്കമുള്ള സീറ്റുകൾ നൽകാമെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്

ദില്ലി: ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഇന്ത്യ സഖ്യത്തിന് ഊര്‍ജ്ജമാകുന്നു. ദില്ലിയിൽ എഎപിയുമായി സീറ്റ് ധാരണയിലേക്ക് എത്തിയ കോൺഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലും സീറ്റ് ധാരണയിലേക്ക് പോവുകയാണ്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സീറ്റ് ധാരണയാകാമെന്ന നിലപാടിലാണ് എഎപി. ഉത്ത‍ര്‍പ്രദേശിൽ ആകെ സീറ്റുകളിൽ 20 ശതമാനം കോൺഗ്രസിന് നൽകാമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട്. അമേഠിയും റായ്ബറേലിയും അടക്കമുള്ള സീറ്റുകൾ നൽകാമെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. ഇതിന് പുറമെ ജാര്‍ഖണ്ഡിലും സീറ്റ് ധാരണയ്ക്ക് സാധ്യതയുണ്ട്. ഇവിടെയും ചര്‍ച്ചകൾ അന്തിമഘട്ടത്തിലാണ്. അതേസമയം കേരളത്തിൽ സീറ്റ് ധാരണയുണ്ടാകില്ല. കോൺഗ്രസിന്റെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം