ആണവ വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാകിസ്ഥാനും

By Web TeamFirst Published Jan 1, 2021, 7:00 PM IST
Highlights

ഇരു രാജ്യങ്ങളിലെയും ആണവകേന്ദ്രങ്ങളുടെ വിവരങ്ങള്‍ കൈമാറിയ വിവരം വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
 

ദില്ലി: പതിവ് നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആണവോര്‍ജ പ്ലാന്റുകളടക്കമുള്ള വിവരങ്ങള്‍ കൈമാറി. ആണവ ആക്രമങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളെയും വിലക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ കരാറിന്റെ ഭാഗമായാണ് കഴിഞ്ഞ 30 വര്‍ഷമായി ഇരു രാജ്യങ്ങളും തുടരുന്ന നടപടി ക്രമം ഈ വര്‍ഷവും തുടര്‍ന്നത്. ഇരു രാജ്യങ്ങളിലെയും ആണവകേന്ദ്രങ്ങളുടെ വിവരങ്ങള്‍ കൈമാറിയ വിവരം വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

ദില്ലിയിലെയും ഇസ്ലാമാബാദിലെയും നയതന്ത്ര ചാനലുകള്‍ വഴിയാണ് നടപടി പൂര്‍ത്തിയാക്കിയത്. കശ്മീര്‍, അതിര്‍ത്തി സംഘര്‍ഷം എന്നിവയുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും വിവരങ്ങള്‍ കൈമാറിയെന്നും ശ്രദ്ധേയമാണ്. 1988ലാണ് കരാര്‍ നിലവില്‍ വരുന്നത്. 1991ല്‍ പ്രാബല്യത്തിലായി. എല്ലാ വര്‍ഷവും ജനുവരിയിലാണ് വിവരങ്ങള്‍ കൈമാറുന്നത്.
 

click me!