ഇന്ത്യ - ബ്രിട്ടൺ സ്വതന്ത്ര വ്യാപാരകരാ‍ർ ഈ വർഷം അവസാനത്തോടെ നിലവിൽ വരും

Published : Apr 22, 2022, 05:21 PM IST
ഇന്ത്യ - ബ്രിട്ടൺ സ്വതന്ത്ര വ്യാപാരകരാ‍ർ ഈ വർഷം അവസാനത്തോടെ നിലവിൽ വരും

Synopsis

ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായി.

അഹമ്മദാബാദ്: സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിൻറെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്ന് നയതന്ത്ര ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അറിയിച്ചു. റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദി ആവർത്തിച്ചു.

ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായി. ഇന്ത്യ റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ബാധിക്കേണ്ടതിലെന്ന നിലപാട് ബോറിസ് ജോൺസൺ സ്വീകരിച്ചു. 

യുദ്ധത്തോട് യോജിപ്പില്ലെന്ന് നരേന്ദ്ര മോദി ബ്രിട്ടനെ അറിയിച്ചു.  ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസ്സിലാക്കുന്നു എന്ന് ബോറിസ് ജോൺസണും ചർച്ചയിൽ അറിയിച്ചു. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണ

ഗുജറാത്തിലെ സ്വീകരണം കണ്ടപ്പോൾ സച്ചിൻ ടെൻഡുക്കറെ പോലെ തോന്നി എന്ന് ബോറിസ് ജോൺസൺ. നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇന്ത്യ - റഷ്യ സഹകരണം കല്ലുകടിയായിരുന്നു. എന്നാൽ ജനാധിപത്യരാജ്യം എന്ന നിലയിൽ ബ്രിട്ടൺ ഇന്ത്യയോട് ചേ‍ർന്നു നിൽക്കും എന്ന ബോറിസ് ജോൺസൻറെ വാക്കുകൾ യുക്രെയ്ൻ സംഘർഷത്തിലെ നയം തുടരാൻ ഇന്ത്യയ്ക്ക് ബലം നല്കുന്നതായി.

'യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിൽ ചർച്ച വേണം എന്ന നിലപാട് അറിയിച്ചു. എല്ലാ രാജ്യങ്ങളുടെയും അഖണ്ഡത കാത്തു സൂക്ഷിക്കണം എന്ന നിലപാടും വ്യക്തമാക്കി' - നരേന്ദ്ര മോദി, പ്രധാനമന്ത്രി

 'ദീപാവലിയോടെ സ്വതന്ത്ര വ്യാപാരകരാറിന് അവസാനരൂപം നല്കണം എന്ന നിർദ്ദേശമാണ് നല്കിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിലുള്ള വ്യാപാരം ഈ പതിറ്റാണ്ടിൻറെ അവസാനത്തോടെ ഇരട്ടിയാക്കാൻ സഹായിക്കും' - ബോറിസ് ജോൺസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ