
ദില്ലി: പാകിസ്ഥാനുമായുള്ള തുടർ ചർച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ. പാക് അധീന കശ്മീർ മാത്രം അജണ്ടയിൽ മതിയെന്ന് വിദേശ കാര്യ മന്ത്രാലയം നിലപാടെടുത്തു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യ നിലപാട് ശക്തമാക്കുന്നതോടെ ഇനി പാകിസ്ഥാനുമായി സമീപ ഭാവിയിൽ ചർച്ചകളുണ്ടാവാൻ സാധ്യതയില്ല.
ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ച നടക്കാൻ പോകുകയാണ്. ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കർശനമാക്കുന്നത്. ഇന്ത്യയുമായി ചർച്ച നടത്താവുന്ന അന്തരീക്ഷമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.
ചൈനയ്ക്കെതിരെ ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam