ഇന്ത്യ-ഓസ്ട്രേലിയ ഉച്ചകോടി ഇന്ന്; ചർച്ച ഓൺലൈനായി; ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തും

Web Desk   | Asianet News
Published : Mar 21, 2022, 05:40 AM IST
ഇന്ത്യ-ഓസ്ട്രേലിയ ഉച്ചകോടി ഇന്ന്; ചർച്ച ഓൺലൈനായി; ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തും

Synopsis

കല്‍ക്കരി, ലിഥിയം തുടങ്ങിയവ ഓസ്ട്രേലിയയില്‍ നിന്ന് ലഭ്യമാക്കാനുള്ള ധാരണപത്രത്തിലും ഇരും രാജ്യങ്ങളും ഒപ്പിടും. കാര്‍ഷികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ സഹകരിക്കാനുള്ള പ്രഖ്യാപനവും ഉച്ചകോടിയില്‍ ഉണ്ടാകും

ദില്ലി: ഇന്ത്യ - ഓസ്ട്രേലിയ(india-australia) ഉച്ചകോടി (summit_ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മില്‍ ഓണ്‍ലൈനായാണ്(online) ചർച്ച നടത്തുക. വിവിധ മേഖലകളിലായി ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തും. ഇന്ത്യയില്‍ ഓസ്ട്രേലിയ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കല്‍ക്കരി, ലിഥിയം തുടങ്ങിയവ ഓസ്ട്രേലിയയില്‍ നിന്ന് ലഭ്യമാക്കാനുള്ള ധാരണപത്രത്തിലും ഇരും രാജ്യങ്ങളും ഒപ്പിടും. കാര്‍ഷികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ സഹകരിക്കാനുള്ള പ്രഖ്യാപനവും ഉച്ചകോടിയില്‍ ഉണ്ടാകും

ഇന്ത്യയിൽ വമ്പൻ നിക്ഷേപ പദ്ധതികളുമായി ജപ്പാൻ; ഇത് മോദി സർക്കാരിന്റെ അഭിമാന നേട്ടം

ദില്ലി: ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ജപ്പാൻ. അഞ്ച് വർഷത്തിനുള്ളിൽ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം നരേന്ദ്ര മോദി അറിയിച്ചത്.

ദില്ലിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരു നേതാക്കളും തമ്മിലെ കൂടിക്കാഴ്ച നടന്നത്. 2014 ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകം ഇപ്പോഴും കൊവിഡ് പ്രതിസന്ധിയോടുള്ള പോരാട്ടത്തിലാണെന്നും സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന് ഇപ്പോഴും തടസങ്ങളുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Addressing the joint press meet with PM @kishida230. https://t.co/FJWELr32MZ

— Narendra Modi (@narendramodi) March 19, 2022
ജപ്പാനുമായുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നത് പുരോഗതിയിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കുമുള്ള പാതയാണ് തുറക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ആറ് കരാറുകളിൽ ഒപ്പിട്ടു. ക്ലീൻ എനർജി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും പ്രധാനമന്ത്രി തല ചർച്ചയിൽ ഉയർന്നുവന്നു. ലോക ക്രമത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണ് റഷ്യയുടെ യുക്രൈനെതിരായ അധിനിവേശമെന്ന് ഫുമിയോ കിഷിദ പറഞ്ഞു. ഇദ്ദഹത്തിനൊപ്പം ജപ്പാനിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരും ഉൾപ്പെട്ട സംഘവും ദില്ലിയിലെത്തിയിട്ടുണ്ട്.  ഇതാദ്യമായാണ് ഫുമിയോ കിഷിദ ഇന്ത്യയിലെത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി