Covishield: കൊവിഷീൽഡിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

Web Desk   | Asianet News
Published : Mar 20, 2022, 06:16 PM ISTUpdated : Mar 20, 2022, 06:18 PM IST
Covishield: കൊവിഷീൽഡിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

Synopsis

നേരത്തെ ഇത് 12 മുതൽ 16 വരെയായിരുന്നു. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിർദേശം. 

ദില്ലി: സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീൽഡ് വാക്സിന്റെ (Covishield)  രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 8 മുതൽ 16 ആഴ്ച്ചയ്ക്കുള്ളിൽ അടുത്ത ഡോസ് സ്വീകരിക്കാം. 

നേരത്തെ ഇത് 12 മുതൽ 16 വരെയായിരുന്നു. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിർദേശം. എന്നാൽ ഭാരത് ബയോടെക്കിൻറെ കൊവാക്സീൻറെ (Covaxin) ഡോസുകൾ തമ്മിലെ ഇടവേളയിൽ മാറ്റമില്ല.

Read Also: സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 908 പേർക്ക്; ആകെ മരണം 67339 ആയി

കേരളത്തില്‍ 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 73 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 5812 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 4 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,339 ആയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്