ബീറ്റിംഗ് റിട്രീറ്റ് റദ്ദാക്കി; അഭിനന്ദനെ കൈമാറുന്നത് കാത്ത് രാജ്യം

Published : Mar 01, 2019, 02:48 PM ISTUpdated : Mar 01, 2019, 02:58 PM IST
ബീറ്റിംഗ് റിട്രീറ്റ് റദ്ദാക്കി; അഭിനന്ദനെ  കൈമാറുന്നത് കാത്ത് രാജ്യം

Synopsis

വിംഗ് കമാൻഡ‌ർ‌ അഭിനന്ദൻ വ‌‌‌‌ർത്തമാന്‍റെ കൈമാറ്റം വൈകിട്ടത്തേക്ക് മാറ്റിയതിനെ തുട‌‌ർന്നാണ് ബീറ്റിംഗ് റിട്രീറ്റ്  റദ്ദാക്കിയത്.

വാഗ : വാഗ അതിർത്തിയിലെ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കി. വിംഗ് കമാൻഡർ അഭിനന്ദൻ വ‌‌ർത്തമാന്‍റെ കൈമാറ്റം വൈകിട്ടത്തേക്ക് മാറ്റിയതോടെയാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തത്. 

ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് കരുതുന്നത്. മൂന്ന് ദിവസം പാക് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാൻ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു. 

റെഡ് ക്രോസ് ആയിരിക്കും അഭിനന്ദനെ  സ്വീകരിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിന് വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടായിരിക്കും  പാക് സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്. അതിന് ശേഷം വാഗാ അതിര്‍ത്തിയിലെത്തിച്ച ശേഷം വ്യോമ സേനയുടെ ഗ്രൂപ്പ് കമാന്‍റന്‍റ് ജെഡി കുരിയൻ ഇന്ത്യയിലേക്ക് സ്വീകരിക്കും.

ഇന്ത്യയിലെത്തുന്ന അഭിനന്ദനെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കിയ ശേഷം ഡി ബ്രീഫിംഗ് നടക്കും. ഇതിന് ശേഷം മാത്രമായിരിക്കും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാനിൽ 55%, ഇന്ത്യയിൽ വെറും 3.5%! ഇന്ധന വില കൂട്ടിയതിൽ പ്രതിരോധം തീർത്ത് ബിജെപി, കൊള്ളയെന്ന് കോൺ​ഗ്രസ്
രാവിലെ അപ്രതീക്ഷിതമായി 1000 രൂപ ബാങ്ക് അക്കൗണ്ടിൽ; വാ​ഗ്ദാനം പാലിച്ച് തുടങ്ങി വിജയ്, വീട്ടമ്മമാർക്ക് ഈ മാസത്തെ വിഹിതം കൈമാറി