
ദില്ലി: രാജ്യം ഇന്ന് 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാവിലെ ഏഴരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയര്‍ത്തും. അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര‍് നിശ്ചയിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി പതാക ഉയര്‍ത്തുമ്പോൾ സൈനിക ഹെലികോപ്റ്ററുകളിൽ നിന്നുള്ള പുഷ്പ വൃഷ്ടിയും ചെങ്കോട്ടയിൽ നടക്കും. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കായി കനത്ത സുരക്ഷ വലയത്തിലാണ് ദില്ലിയും തൊട്ടടുത്ത നഗരങ്ങളും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam