ഒരിഞ്ച് പോലും പിന്മാറാതെ സേനകള്‍; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരത്തിനായി എട്ടാം തവണ ചര്‍ച്ച

Published : Nov 06, 2020, 12:04 AM ISTUpdated : Nov 06, 2020, 01:50 AM IST
ഒരിഞ്ച് പോലും പിന്മാറാതെ സേനകള്‍; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരത്തിനായി എട്ടാം തവണ ചര്‍ച്ച

Synopsis

കിഴക്കന്‍ ലഡാക്കിലടക്കം നിലയുറപ്പിച്ചിടങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറാന്‍  ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല

ദില്ലി: ഇന്ത്യ ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് വീണ്ടും നടക്കും. അതിര്‍ത്തി തര്‍ക്കത്തില്‍ അത് എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ രണ്ട് ചര്‍ച്ചകളില്‍ നയതന്ത്രപ്രതിനിധികള്‍ കൂടി പങ്കെടുത്തെങ്കിലും വിഷയം രമ്യതയിലെത്തിയില്ല. 

കിഴക്കന്‍ ലഡാക്കിലടക്കം നിലയുറപ്പിച്ചിടങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറാന്‍  ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല. ലഡാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചൈനീസ് നിര്‍ദ്ദേശം ഇന്ത്യ ഇതിനിടെ തള്ളിയിരുന്നു. പിന്നാലെ യുദ്ധത്തിന് സജജമായിരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് സേനയോടാവശ്യപ്പെടുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഴകിയ ഇറച്ചിയും പാലും; ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; കിലോക്കണക്കിന് സാധനങ്ങൾ പിടികൂടി
പ്രതിരോധ രഹസ്യങ്ങൾ പാകിസ്‌താന് ചോർത്തി നൽകി; ഇന്ത്യൻ വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഹണി ട്രാപ്പെന്ന് സംശയം