രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന; മരണസംഖ്യ 2206 ആയി

Web Desk   | Asianet News
Published : May 11, 2020, 06:35 AM ISTUpdated : May 11, 2020, 09:09 AM IST
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന; മരണസംഖ്യ 2206 ആയി

Synopsis

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തി രണ്ടായിരം കടന്നു.ഇന്നലെ 1278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 22171 ആയി

ദില്ലി: ഇന്ത്യയിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2206 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 67152 ആണ്. 20917 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിൽ 22171 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 832 ആയി. ഗുജറാത്തിലെ രോഗികളുടെ എണ്ണം 8194 ഉം മരിച്ചവരുടെ എണ്ണം 493 മാണ്. ദില്ലിയിൽ രോഗം ബാധിച്ച 6923 പേരിൽ 73 പേർ മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 4000ത്തിലേറെ പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ മുംബൈയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 13000 കടന്നു. ഇന്നലെ 875 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിൽ മരണ സംഖ്യ 500 കടന്നു. 

ആർതർ റോഡ് സെൻട്രൽ ജയിലിൽ ഇന്നലെ 81 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജീവനക്കാരടക്കം 184 പേർ ഇവിടെ കൊവിഡ് ബാധിതരായി. രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമതുള്ള ഗുജറാത്തിൽ രോഗികളുടെ എണ്ണം 8000 കടന്നു. ഇന്നലെ 398 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8195 ആയി. ഇന്നലെ 21 പേർ മരിച്ചതോടെ മരണ സംഖ്യ493 ആയി.

മുംബൈയില്‍ നിന്നുള്ള അഞ്ച് എയർ ഇന്ത്യ പൈലറ്റ്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ‍ ചൈനയിലെ ഗാങ്ഷൗവിലേക്ക് മെ‍ഡിക്കല്‍ സാമഗ്രികളടക്കമുള്ള ചരക്കുമായി പോയ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന; എംബിബിഎസ് വിദ്യാർത്ഥികൾ ആശങ്കയിൽ; നാളെ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ
77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകൾ, ദില്ലിയിൽ അതീവജാ​​ഗ്രത