
ദില്ലി:പാകിസ്ഥാൻറെ ആണവായുധ ശേഖരത്തിലേക്കുള്ള രണ്ട് കവാടങ്ങളും ഇന്ത്യ തകർത്തു എന്ന് വിദഗ്ധന്‍ വിലയിരുത്തുന്നു.ഓസ്ട്രിയയിലെ യുദ്ധ തന്ത്ര നിരീക്ഷകൻ ടോം കൂപ്പർ ആണ് ഇക്കാര്യം പറഞ്ഞത്.മുഷാഫ് വ്യോമതാവളത്തിനടുത്തെ കവാടങ്ങൾ തകർത്തു എന്ന് ടോം കൂപ്പർ പറഞ്ഞു.ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ ഞെട്ടിച്ചെന്നും വിജയം ഇന്ത്യയ്ക്കെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിർത്തി മേഖലകൾ ശാന്തമായിരുന്നു. എവിടെയും ഡ്രോൺ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോർട്ടില്ല.പടിഞ്ഞാറൻ അതിർത്തിയിലെ ജില്ലകളിൽ ജനങ്ങളോട് സ്വമേധാ ബ്ലാക്ക് ഔട്ട് പിന്തുടരാനാണ് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ അടക്കം 8 മണിയോടെ ഓഫാക്കും. പുറത്തുള്ള ലൈറ്റുകൾ സ്വമേധയാ അണച്ച് അകത്ത് അത്യാവശ്യത്തിനുള്ള വിളക്കുകൾ മാത്രം ഇട്ട് സഹകരിക്കണം എന്നാണ് ജനങ്ങളോട് ജില്ലാ ഭരണകൂടം നിർദേശിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ കർശനമായി പിന്തുടരണം എന്നും നിർദേശമുണ്ട്