ഇന്ത്യ പാക് ഉദ്യോഗസ്ഥനെ പുറത്താക്കി; പിന്നാലെ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

Published : May 14, 2025, 01:57 AM IST
ഇന്ത്യ പാക് ഉദ്യോഗസ്ഥനെ പുറത്താക്കി; പിന്നാലെ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

Synopsis

ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെ, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെയും പാകിസ്ഥാൻ പുറത്താക്കി.

ലാഹോര്‍: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ പാക് ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെയാണ് നടപടി. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശമാണ് ഇന്ത്യ നൽകിയത്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി.

24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. എന്താണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം വിശദീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

 

PREV
Read more Articles on
click me!

Recommended Stories

ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം
വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ