ഇന്ന് പ്രധാനമന്ത്രിയും ഇമ്മാനുവൽ മക്രോണും നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നു വരുമെന്നാണ് വിവരം.

ദില്ലി: റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് പങ്കാളികളെ കണ്ടെത്താൻ ഫ്രാൻസ്. ഇന്ന് പ്രധാനമന്ത്രിയും ഇമ്മാനുവൽ മക്രോണും നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നു വരുമെന്നാണ് വിവരം. റഫാലിനു പുറമെ കൂടുതൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ വ്യോമസേന. ടാറ്റ അടക്കം കമ്പനികൾ ഇതിനായി പരിഗണനയിലുണ്ട്. ഫ്രഞ്ച് പ്രസി‍‍ഡന്റ് ഇമാനുവൽ മക്രോൺ നാല് ദിവസത്തെ സന്ദ‌ർശനത്തിനായി ഇന്ത്യയിലെത്തി. ഇന്നലെ രാത്രിയാണ് മക്രോൺ മുംബൈയിലെത്തിയത്. ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലരയ്ക്ക് 114 പുതിയ റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള മൂന്നേകാൽ ലക്ഷം കോടി രൂപയുടെ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. കരാർ പ്രകാരം ഭൂരിഭാ​ഗം വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ധാരണ. നാളെ രാവിലെ ദില്ലിയിൽ എത്തുന്ന മക്രോൺ എഐ സമ്മിറ്റിന്റെ പ്ലീനറി സെഷനിൽ പങ്കെടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming