5 രൂപ മുതൽ ടിക്കറ്റ്, രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ പൊതുഗതാഗതം, പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാൾ ചെലവ് കുറവിൽ യാത്രയൊരുക്കി നമോ ഗ്രീൻ റെയിൽ

Published : Jul 17, 2026, 02:40 PM IST
india first hydrogen train

Synopsis

രണ്ട് മണിക്കൂറാണ് 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ നമോ ഗ്രീൻ സർവീസിന് ആവശ്യമായി വരിക. 90 കിലോമീറ്റർ ദൂരത്തിനിടയിൽ 11 സ്റ്റേഷനുകളാണ് ഈ ട്രെയിൻ സർവീസിൽ ഉള്ളത്

ജിന്ദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ നിന്ന് സർവ്വീസ് ആരംഭിച്ചു. അഞ്ച് രൂപ മുതലാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. 5 രൂപ മുതൽ 25 രൂപ വരെയാണ് 89 കിലോമീറ്റർ സഞ്ചരിക്കുന്ന ഹൈഡ്രജൻ ട്രെയിനിന്റെ ആകെയുള്ള ടിക്കറ്റ് ചാർജ്ജ്. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ സോണിപത് വരെ 89 കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക. നമോ ഗ്രീൻ റെയിൽ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പൂർണമായും ഇന്ത്യൻ നിർമ്മിതമാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെ പൊതു ഗതാഗതമായി മാറുകയാണ് ഹൈഡ്രജൻ ട്രെയിൻ. റെയിൽവേയുടെ പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാൾ കുറവാണ് ടിക്കറ്റ് നിരക്ക് എന്നതാണ് ശ്രദ്ധേയമായ കാര്യം. പത്ത് കോച്ചുകളാണ് നമോ ഗ്രീൻ സർവീസിനുള്ളത്.

രണ്ട് മണിക്കൂറാണ് 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ നമോ ഗ്രീൻ സർവീസിന് ആവശ്യമായി വരിക. 90 കിലോമീറ്റർ ദൂരത്തിനിടയിൽ 11 സ്റ്റേഷനുകളാണ് ഈ ട്രെയിൻ സർവീസിൽ ഉള്ളത്. 2600 യാത്രക്കാരെയാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് വഹിക്കാനാവുക. ഹൈഡ്രജൻ ആയതിനാൽ തന്നെ പരമ്പരാഗത രീതിയിൽ കംപാർട്ട്മെന്റിന് മുകളിലെ വൈദ്യുതി കേബിളുകൾ ഈ ട്രെയിനിന് ഉണ്ടാവില്ല. കാർബൺ എമിഷന് പകരമായി നീരാവി മാത്രമാണ് ഈ ട്രെയിൻ പുറം തള്ളുക. സീറോ എമിഷൻ ട്രാൻസ്പോർട്ട് രംഗത്തെ നിർണായക ചുവട് കൂടിയാണ് ഈ ട്രെയിൻ.

ജർമ്മനി, യുകെ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഹൈഡ്രജൻ ട്രെയിനുകൾ ഉപയോഗിക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമായതോടെ ഈ അത്യാധുനിക റെയിൽ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം പിടിച്ചു.സർവ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും നമോ ഗ്രീൻ റെയിലിന് സ്വന്തമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടക മന്ത്രിസഭ വികസനം; ഡികെയും സിദ്ധരാമയ്യയും തയ്യാറാക്കിയ പട്ടികയിൽ രാഹുൽ ​ഗാന്ധിക്ക് അതൃപ്തി; സ്വന്തമായി പട്ടിക തയ്യാറാക്കി
വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവ്; ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍