'ഇന്ത്യയിലേത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി'; കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി

Web Desk   | Asianet News
Published : Apr 07, 2021, 04:42 PM IST
'ഇന്ത്യയിലേത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി'; കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി

Synopsis

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നത്. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. 

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ പരിപാടിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി മോദി എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായി പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി. ''ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നത്. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഈ ഘട്ടത്തില്‍ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായിട്ടാണ് മോദി നിലകൊള്ളുന്നത്.'' നഖ്‍വി വ്യക്തമാക്കി. 

''മുൻകരുതൽ പ്രധാനമാണെന്നത് ശരിയാണ്. എന്നാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അതേ സമയം നൂറുശതമാനം മുൻകരുതൽ ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനായി സർക്കാർ നൽകുന്ന എല്ലാ മാർ​ഗനിർദ്ദേശങ്ങളും പാലിക്കണം.'' അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു