
ദില്ലി: വാക്സിനെടുക്കാൻ താൽപ്പര്യമുള്ളവരും വാക്സിൻ നിർബന്ധമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്സിൻ എടുക്കാൻ താല്പര്യമുള്ളവർക്കല്ല, അത്യാവശ്യമായി എടുക്കേണ്ടവർക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
സുരക്ഷിത ജീവിതത്തിന് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. എല്ലാവർക്കും വാക്സിൻ നൽകണമെന്നും രാഹുൽ പറഞ്ഞു. 84 രാജ്യങ്ങളലേക്കായി അറുപത്തിനാലര ദശലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത്. വാക്സിന്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കല്ല അടിയന്തരമായി നല്‍കേണ്ടവര്‍ക്കാണ് വാക്സിന്‍ ലഭ്യമാക്കേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. ഈ ചര്‍ച്ച തന്നെ പരിഹാസ്യമാണെന്നും ഓരോ ഇന്ത്യക്കാരനും ജീവൻ സുരക്ഷിതമാക്കാനുള്ള അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam