പശ്ചിമേഷ്യൻ സംഘർഷം: സുപ്രധാന അറിയിപ്പുമായി കേന്ദ്രസർക്കാർ; 'ഇന്ത്യയിലുള്ളവർക്ക് ആശങ്ക വേണ്ട, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട്'

Published : Mar 07, 2026, 11:16 AM IST
pm narendra modi

Synopsis

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യക്ക് 25 കോടി ബാരലിലധികം എണ്ണയുടെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ ശേഖരം രാജ്യത്തിൻ്റെ 7 മുതൽ 8 ആഴ്ച വരെയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. ലോകത്തെ 40-ഓളം രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ, കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് ഇന്ത്യ. 25 കോടി ബാരലിലധികം (ഏകദേശം 4,000 കോടി ലിറ്റർ) ക്രൂഡ് ഓയിലിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാണിജ്യ വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായാൽ പോലും 7 മുതൽ 8 ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഈ ഇന്ധനം രാജ്യത്തിൻ്റെ പല ഭാഗത്തായാണ് ശേഖരിച്ചിരിക്കുന്നതെന്നും അതിനാൽ യാതൊരു ആശങ്കയും വേണ്ടെന്നും സർക്കാർ വ്യക്തമാക്കി.

മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരണ കേന്ദ്രങ്ങളിലും, റിഫൈനറി ടാങ്കുകളിലും, പൈപ്പ് ലൈനുകളിലും, കപ്പലുകളിലുമായാണ് ഈ എണ്ണ ശേഖരമുള്ളത്. നിലവിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, എൽപിജി, എൽഎൻജി എന്നിവയുടെയെല്ലാം മതിയായ ശേഖരമുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. ലോകത്തെ മിക്ക രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി കരാറുകൾ ഉള്ളതിനാൽ വിതരണത്തിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. രാജ്യം പിന്തുടരുന്ന ശക്തമായ ഊർജ്ജ നയത്തിന്റെ ഫലമാണ് ഇത്. ലോകത്തെ 40-ഓളം രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഹോർമുസ് കടലിടുക്ക് പോലുള്ള മറ്റ് പാതകളിൽ തടസ്സമുണ്ടായാലും പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കില്ല. റഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള എണ്ണ ലഭ്യത ഇന്ത്യയെ സഹായിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെ വിട്ടു
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും, 21 ദിവസം നിയന്ത്രണം